Uncategorized
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്, ഉത്സവ ബത്ത പ്രഖ്യാപിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം ബോണസും ഉത്സവ ബത്തയും പ്രഖ്യാപിച്ചു. ഇത്തവണയും നാലായിരം രൂപ തന്നെയായിരിക്കും ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവ ബത്ത ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ പ്രത്യേക ഉത്സവ ബത്ത നല്‍കും.
എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇരുപതിനായിരം രൂപ ഓണം അഡ്വാന്‍സിന് അര്‍ഹതയുണ്ടാവും. കഴിഞ്ഞ തവണ ഇത് 15,000 രൂപ ആയിരുന്നു.
പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ആറായിരം രൂപ അഡ്വാന്‍സ് നല്‍കും.