Connect with us

ദേശീയം

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നു; രണ്ടുശതമാനം വര്‍ധിച്ചു

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നു. തിങ്കളാഴ്ച രണ്ടുശതമാനത്തിന്റെ വര്‍ധനയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 86.29 ഡോളറായാണ് ഉയര്‍ന്നത്.

എണ്ണവില പിടിച്ചുനിര്‍ത്താന്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കണമെന്ന ഒക്ടോബറിലെ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്കിന്റെയും റഷ്യ അടക്കമുള്ള സഖ്യരാഷ്ട്രങ്ങളുടെയും തീരുമാനം.

നവംബര്‍ മുതല്‍ ഉല്‍പ്പാദനത്തില്‍ പ്രതിദിനം രണ്ടു മില്യണ്‍ ബാരലിന്റെ കുറവ് വരുത്താനാണ് ഒക്ടോബറില്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ തീരുമാനിച്ചത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധിച്ച യൂറോപ്യന്‍ യൂണിയന്റെ തീരുമാനം അടക്കം ഒപ്പെക്കിന്റെ തീരുമാനത്തെ സ്വാധീനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതും എണ്ണവില ഉയരാന്‍ കാരണമായി. ചൈനയില്‍ സാമ്പത്തിക രംഗത്ത് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് മടങ്ങുമ്പോള്‍ എണ്ണയ്്ക്ക് കൂടുതല്‍ ആവശ്യകത വരുമെന്ന കണക്കുകൂട്ടലും എണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം2 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം19 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം21 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം22 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം23 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version