കേരളം
കൊവിഡിന്റെ പേരില്‍ ഉദ്യോഗസ്ഥ പീഡനം ഒഴിവാക്കണം; ആവശ്യവുമായി വ്യാപാരികള്‍
കൊവിഡിന്റെ പേരില്‍ വ്യാപാരികള്‍ക്ക് നേരെയുള്ള ഉദ്യോഗസ്ഥ പീഡനം ഒഴിവാക്കണമെന്ന് വ്യാപാരികള്‍. കല്യാണത്തിന് 100 പേര്‍ക്ക് പങ്കെടുക്കാം, മരണാന്തര ചടങ്ങില്‍ 50 പേര്‍ക്ക് പങ്കെടുക്കാം, മീറ്റിംഗുകള്‍ കൂടാം, ആരാധനാലയങ്ങളില്‍ പോകാം.
പക്ഷെ 4പേര്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നാല്‍ അത് കുടുംബാഗങ്ങളാണെങ്കില്‍ പോലും ഉദ്യോഗസ്ഥര്‍ വന്ന് കേസ് എടുക്കുന്നു. ഇടുക്കി പോലെ ചില ജില്ലകളില്‍ വ്യാപാരികളും തൊഴിലാളികളും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കടയില്‍ സൂക്ഷിക്കണം എന്നും അല്ലെങ്കില്‍ കടയുടെ ലൈസന്‍സ് റദ്ദാക്കും എന്നുമാണ് അധികാരികള്‍ പറയുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കുന്നവരാണ് വ്യാപാരികള്‍. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്‍ നടത്തിയ കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടില്ലാ എന്ന് നടിക്കുകയും, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വെള്ളം കുടിക്കാന്‍ പോലും മാസ്ക്ക് മാറ്റിയതിന്റെ പേരില്‍ വ്യാപാരിയ്ക്ക് എതിരെ കേസ് എടുത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും വ്യാപാരികൾ പറഞ്ഞു.