Connect with us

കേരളം

തലസ്ഥാന ന​ഗരത്തിൽ കെ.എസ്‌.ആർ.ടി.സി ക്കായി ഓട്ടോകളും; ഫീഡർ സർവീസിന് തുടക്കം

തലസ്ഥാന ന​ഗരത്തിൽ കെഎസ്ആർടിസിയുടെ ഫീഡർ സർവീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓട്ടോകൾ കെടിഡിഎഫ്സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് ബസ്‌ സ്റ്റാൻഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാണ് ഫീഡർ സർവീസുകൾ.

500 ഇലക്ട്രിക് ഓട്ടോകൾ രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ വാങ്ങും. മൂന്നാം ഘട്ടത്തിൽ ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും ഉപയോഗത്തിനായും വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം നഗരത്തിനായി 50 വൈദ്യുതി ബസുകൾ വാങ്ങും. ഇതിനായി 47.5 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്നും ഇടി ടൈസന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

ഇരുചക്ര വാഹനം ഉപയോഗിച്ച് തൊഴിലുകളിൽ ഏർപ്പെടുന്നവർക്കായി ഈ സാമ്പത്തിക വർഷം 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും വാങ്ങാൻ 200 കോടിയുടെ വായ്പാ പദ്ധതി ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് രൂപം നൽകിയിട്ടുണ്ട്. പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കുന്നതിന് 15 കോടി വകയിരുത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം11 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം14 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം14 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം14 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം17 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം18 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം18 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം22 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം22 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version