കേരളം
ജനറൽ ആശുപത്രിയിൽ കോവിഡ് ഇതര ചികിത്സ പുനരാരംഭിച്ചു
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സാ സൗകര്യം പുനരാരംഭിച്ചു. കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ മറ്റു രോഗങ്ങളുടെ ചികിത്സയ്‌ക്കെത്തുന്നവർക്കു പ്രത്യേക പ്രവേശനം കവാടം ക്രമീകരിച്ചിട്ടുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
ജനറൽ ആശുപത്രിയുടെ പടിഞ്ഞാറു ഭാഗത്തുള്ള 2, 3, 4, 5, 6, 7, 8 വാർഡുകൾ, എഫ്.എസ്, എം.എസ്, കെ.എച്ച്.ആർ.ഡബ്ല്യുഎസ് പേ വാർഡ് എന്നിവ കോവിഡ് രോഗികൾക്കായും കിഴക്കുഭാഗത്തുള്ള 1, 10, 11 വാർഡുകൾ, സർജിക്കൽ ബ്ലോക്കുകൾ എന്നിവ കോവിഡ് ഇതര രോഗികൾക്കായുമാണു പ്രവർത്തിക്കുന്നത്. ഒ.ടി, കാത്ത് ലാബ് എന്നിവ ഒ.പി, കാഷ്വൽറ്റി വിഭാഗങ്ങൾക്കൊപ്പം സർജിക്കൽ ബ്ലോക്കിലും പ്രവർത്തിക്കുന്നുണ്ട്.
വിവിധ ഒ.പി വിഭാഗങ്ങളുടെ സമയക്രമം ഇങ്ങനെ
* മെഡിസിൻ ഒ.പി. – ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും.
* സർജറി ഒപി – ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും.
* റെസ്പിറേറ്ററി മെഡിസിൻ ഒ പി – തിങ്കൾ, ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിൽ
* സ്വാസ് ക്ലിനിക് – തിങ്കളാഴ്ച
* ഇ.എൻ.ടി / നേത്രചികിത്സാ വിഭാഗം, അസ്ഥി രോഗവിഭാഗം – തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ
* ത്വക്ക് രോഗവിഭാഗം, ദന്ത രോഗവിഭാഗം – ചൊവ്വ , വ്യാഴം ദിവസങ്ങളിൽ
* മാനസികാരോഗ്യം ഒ.പി. – ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ
* ഹൃദ്രോഗ ഒ.പി. – തിങ്കൾ, വ്യാഴം ദിവസങ്ങളിൽ
* ന്യൂറോ ഒപി – ചൊവ്വാഴ്ച
* ഗ്യാസ്‌ട്രോളജി ഒ.പി. – വെള്ളിയാഴ്ച
* നെഫ്രോളജി ഒ.പി. – തിങ്കളാഴ്ച
* റേഡിയോ തെറാപ്പി ഒ.പി. – ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ
* ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ ഒ.പി. – എല്ലാ ദിവസവും.