കേരളം
അഞ്ചുമാസമായി പെന്‍ഷനില്ല; റോഡില്‍ കസേരയിട്ടിരുന്ന് വയോധികയുടെ പ്രതിഷേധം
ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പ് പാലത്ത് അഞ്ചുമാസമായി പെന്ഷന് കിട്ടാത്തതില്‍ 90 വയസുകാരിയുടെ വേറിട്ട പ്രതിഷേധം. വണ്ടിപ്പെരിയാര്‍ സ്വദേശിനി പൊന്നമ്മയാണ് വണ്ടിപ്പെരിയാര്‍ – വള്ളക്കടവ് റോഡില്‍ ഇന്നലെ കസേരയിട്ട് ഒന്നര മണിക്കൂറോളം പ്രതിഷേധിച്ചത്.
കുഞ്ഞമ്മ റോഡിലിരുന്നതിനെ തുടര്‍ന്ന് ഈ സമയം ഇതു വഴി വന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. സ്വകാര്യ ബസും അല്പനേരത്തേക്കു കുടുങ്ങി.
പെന്ഷന് മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മയും മകന് മായനും നിലപാടെടുത്തു. പിന്നീടു വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്പിസിയില്‍ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്.