കേരളം
യാത്രക്കാരില്ല; നെടുമ്പാശേരിയില്‍ വിമാന സര്‍വിസുകള്‍ റദ്ദാക്കുന്നു
യാത്രക്കാരില്ലാത്തതിനാല്‍ നെടുമ്പാശേരിയില്‍ ആഭ്യന്തര വിമാന സര്‍വിസുകളേറെയും റദ്ദാക്കുന്നു. ബംഗളൂരു, മുംബൈ, ഡല്‍ഹി, ചെന്നൈ, ഹുബ്ലി, പാട്ന തുടങ്ങി 20ഓളം ആഭ്യന്തര സര്‍വിസുകളാണ് നെടുമ്പാശേരിയില്‍ നിന്ന് മാത്രം റദ്ദാക്കിയത്.
ഗള്‍ഫ് നടുകളില്‍നിന്നും കേരളത്തിലേക്ക് വിമാനങ്ങളെത്തുന്നുണ്ടെങ്കിലും ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലേക്ക് മാത്രമേ യാത്രക്കാരെ കൊണ്ടുപോകുന്നുള്ളൂ. മറ്റ് വിമാനങ്ങള്‍ കാലിയായാണ് മടങ്ങുന്നത്.
സര്‍വിസുകള്‍ കുറച്ചതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചില ഏജന്‍സികള്‍ക്ക് കീഴില്‍ ഇപ്പോള്‍ ജീവനക്കാര്‍ക്ക് ജോലിയും നല്‍കുന്നില്ല. കരാറടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ട പലരും ഇതുകാരണം ദുരിതത്തിലാണ്.