കേരളം
‘ഗവർണർ’ വേണ്ട; നാടകത്തിന്റേത് പദവിയെ അവഹേളിക്കുന്ന പേരെന്ന് പരാതി; എടുത്തുമാറ്റണമെന്ന് ആർഡിഒ
കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് നടത്തുന്ന നാടകത്തിന്‍റെ പേരിൽ നിന്ന് ഗവർണർ എന്നത് മാറ്റണമെന്ന് ഉത്തരവ്. ഗവർണറും തൊപ്പിയും എന്ന നാടകമാണ് പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായുളള കൊച്ചിൻ കാർണിവലിൽ ഉൾപ്പെടുത്തിയിരുന്നത്.
ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണ് നാടകത്തിന്‍റെ പേരെന്ന പരാതിയിലാണ് ഫോർട്ടുകൊച്ചി ആർ ഡി ഒയുടെ നടപടി. പേര് മാറ്റി നാടകം അവതരിപ്പിക്കാമെന്നാണ് നിർദേശം. ബിജെപി നല്‍കിയ പരാതിയിലാണ് നടപടി. അതേ സമയം, നാടകത്തില്‍ രാഷ്ട്രീയമില്ലെന്ന് കൊച്ചി നാടക് മേഖല സമിതി അറിയിച്ചു. ഇന്ന് നാടകം അവതരിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.