ദേശീയം
നിവാര്‍ ചുഴലിക്കാറ്റിന്റെ കലിയടങ്ങുന്നു; മഴയും കാറ്റും കുറഞ്ഞു
തമിഴ്‌നാട്ടില്‍ നിവാര്‍ ചുഴലിക്കാറ്റിന്റെ ഭീക്ഷണി അടങ്ങുന്നു. പുതുച്ചേരിയില്‍ നിന്ന് 85 കിലോമീറ്റര്‍ വടക്ക് മാറിയാണ് നിലവില്‍ കാറ്റിന്റെ സ്ഥാനം. വരും മണിക്കൂറുകളില്‍ കാറ്റിന്റെ വേഗം 75 മുതല്‍ 85 കിലോമീറ്റര്‍ വരെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പത്തരയോടെ, 145 കിലോ മീറ്റര്‍ വേഗത്തിലാണ് നിവാറിന്റെ ആദ്യഭാഗം പുതുച്ചേരി തീരത്തെത്തിയത്. മധ്യഭാഗം എത്തുമ്പോഴേയ്ക്കും വേഗം 120 കിലോ മീറ്ററായി കുറഞ്ഞു. നാലു മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
പുതുച്ചേരി, കടലൂര്‍, ചിദംബരം , മാരക്കോണം തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴയും കാറ്റും അടിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഏഴ് ജില്ലകളിലാണ് കാറ്റും മഴയും കൂടുതല്‍ നാശം വിതിച്ചത്. കാര്‍ഷിക മേഖലയ്ക്കാണ് കൂടുതല്‍ നഷ്ടമുണ്ടായത്.