Connect with us

ദേശീയം

യു.എസ്, യൂറോപ്പ് ബാങ്ക് തകര്‍ച്ച; പൊതുമേഖലാ ബാങ്ക് മേധാവികളുമായി ധനമന്ത്രി ചര്‍ച്ചനടത്തി

Published

on

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം വിലയിരുത്തി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. യു.എസിലെയും യൂറോപിലെയും ചില അന്താരാഷ്ട്ര ബാങ്കുകള്‍ക്കുണ്ടായ
തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് അവലോകന യോഗം ചേര്‍ന്നത്‌. ശനിയാഴ്ചയായിരുന്നു മന്ത്രിയും ബാങ്ക് മേധാവികളുമായുള്ള കൂടിക്കാഴ്ച.

പലിശ നിരക്കില്‍ ബാങ്കുകള്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും ഘട്ടത്തിലുള്ള പ്രതികൂല സാഹചര്യങ്ങള്‍ തിരിച്ചറിയുന്നതിന് കൃത്യമായ പരിശോധന നടത്തണം. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കൃത്യമായ ക്രൈസിസ് മാനേജ്‌മെന്റും ആശയവിനിമയവും ഉറപ്പ് വരുത്തണമെന്നും അവര്‍ ഓര്‍മിപ്പിച്ചു.

ഭരണ സമ്പ്രദായങ്ങള്‍ മികച്ച രീതിയില്‍ തുടരുന്നുണ്ടെന്നും രാജ്യത്തെ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ബാങ്ക് മേധാവികള്‍ മന്ത്രിയെ അറിയിച്ചു. കൂടാതെ ആഗോള ബാങ്കിങ് മേഖലയിലുണ്ടാകുന്ന സംഭവവികാസങ്ങളെക്കുറിച്ച് തങ്ങള്‍ ജാഗരൂകരാണ്. ഇത്തരം സമ്പത്തിക ആഘാതങ്ങളുണ്ടാകാതെ നോക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ബാങ്കുകള്‍ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാകണം. ബജറ്റ് പ്രഖ്യാപനമായ മഹിളാ സമ്മാന്‍ ബചത് പത്ര പ്രോത്സാഹിപ്പിക്കണമെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം അമേരിക്കൻ ബാങ്കിംഗ് മേഖലയിലെ തകർച്ച ഇന്ത്യയെ ബാധിക്കില്ലെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമിസ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലപ്രതിസന്ധികളിൽനിന്ന് രാജ്യം കരകയറി വരികയാണെന്നും ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം വർദ്ധിച്ചത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം19 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം20 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം22 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം22 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം23 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version