കേരളം
ജലജീവന്‍ മിഷനില്‍ ഗുരുതര കൃത്യവിലോപം; 9 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് വാട്ടര്‍ അതോറിറ്റി
കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ സംയുക്ത പദ്ധതിയായ ജലജീവന്‍ മിഷനില്‍ ഗുരുതര കൃത്യവിലോപം.ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റും ബില്‍ തുകയും യഥാസമയം സമര്‍പ്പിക്കാത്തതു കാരണം ആദ്യഘട്ടത്തില്‍ 566.73 കോടി രൂപയുടെ 1.20 ലക്ഷം ഗാര്‍ഹിക പൈപ്പ് കണക്ഷനുകളുടെ പ്രവൃത്തികളാണ് അവതാളത്തിലായത്.
സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തിയില്‍ വീഴ്‌ച്ചവരുത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെ 9 ഉദ്യോഗസ്ഥരെ വാട്ടര്‍ അഥോറിറ്റി മാനേജിങ് ഡയറക്ടര്‍ എസ്.വെങ്കിടേശപതി സസ്‌പെന്‍ഡ് ചെയ്തു.
വി.കെ.ശിവരാമന്‍ (എക്‌സി.എന്‍ജിനീയര്‍, പിഎച്ച് ഡിവിഷന്‍ തൃശൂര്‍), എം.സി.നാരായണന്‍ (അസി.എക്‌സി.എന്‍ജിനീയര്‍, പ്രോജക്‌ട് ഡിവിഷന്‍ കോഴിക്കോട്), പി.എം.സജീവ് (അസി.എന്‍ജിനീയര്‍, പിഎച്ച് സെക്ഷന്‍, ചവറ), കെ.അബ്ദുല്ല (അസി.എന്‍ജിനീയര്‍, പ്രോജക്‌ട് ഡിവിഷന്‍ ആലപ്പുഴ), ടി.സി.അനിരുദ്ധന്‍ (എക്‌സി.എന്‍ജിനീയര്‍, പിഎച്ച് ഡിവിഷന്‍ തൊടുപുഴ), ആര്‍.ഡി.രാജേഷ്‌കുമാര്‍ (അസി.എന്‍ജിനീയര്‍, വാട്ടര്‍ സപ്ലൈ സെക്ഷന്‍ നോര്‍ത്ത് പറവൂര്‍), കെ.അര്‍ച്ചന (അസി.എക്‌സി.എന്‍ജിനീയര്‍, പ്രോജക്‌ട് ഡിവിഷന്‍ കൊല്ലം), എന്‍.പുഷ്പ (അസി.എന്‍ജിനീയര്‍, പ്രോജക്‌ട് ഡിവിഷന്‍ കൊല്ലം), ജോബി ജോസഫ് (അസി.എന്‍ജിനീയര്‍, പ്രോജക്‌ട് ഡിവിഷന്‍ കോഴിക്കോട്) എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അതത് ചീഫ് എന്‍ജിനീയര്‍മാരോടു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.