കേരളം
കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് NIA കോടതി
കേരളത്തിൽ സ്ഫോടന പരമ്പരയും ചാവേർ ആക്രമണവും ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതി റിയാസ് അബുബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. പ്രതിക്കെതിരെ എൻഐഎ ചുമത്തിയ 38,39 വകുപ്പും 120 B വകുപ്പും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ശിക്ഷാ വിധിയിൽ വാദം നാളെ നടക്കും.
ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് റിയാസ് അബൂബക്കർ കേരളത്തിൽ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നാണ് എൻഐഎ കണ്ടെത്തൽ. 2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ ഐഎസ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകൾ അറസ്റ്റിന്റെ സമയത്ത് പിടിച്ചെടുത്തിരുന്നു. വിധിയിൽ ഇതും നിർണായകമായി.
റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെ പ്രതകളാക്കി എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സ്ഫോടനം നടത്തിയ തീവ്രവാദികള്‍ കേരളത്തില്‍ ഉള്‍പ്പെടെ എത്തിയിരുന്നതായി മുന്‍പ് ശ്രീലങ്കന്‍ സൈനിക മേധാവി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍ഐഎയോ കേരള പോലീസോ വിശദീകരണം നല്‍കിയിട്ടില്ല. രാജ്യാന്തരബന്ധമുള്ള കേസില്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നും എന്‍ഐഎയാണ് അതു പറയേണ്ടതെന്നുമായിരുന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞത്. ഇവര്‍ കേരളത്തില്‍ എത്തിയിട്ടുള്ളതിന് തെളിവുകളില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ വാദം. ഈ മാതൃകയില്‍ കേരളത്തിലും ചാവേര്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി.
[irp posts=”81970″