കേരളം
കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന്റെ അടുത്ത ഘട്ടത്തിൽ 50 വയസിന് മുകളിലുളളവർക്കും വാക്സിൻ ലഭ്യമാക്കും
ആദ്യഘട്ടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും മുതിർന്ന പൗരന്മാർക്കുമാണ് കോവിഡ് വാക്സിൻ വിതരണം ചെയ്തത്.
നാഷണൽ എക്സപേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ് തയ്യാറാക്കിയ പട്ടികയിൽ പ്രഥമ പരിഗണന നൽകിയിരുന്നത് 30 ദശലക്ഷം വരുന്ന ആരോഗ്യപ്രവർത്തകർക്കും മുൻനിരപ്പോരാളികൾക്കുമായിരുന്നു.
ഒരേസമയം രാജ്യത്തെ 130 കോടി ജനങ്ങൾക്കും വാക്സിൻ നൽകുക എന്നുളളത് പ്രായോഗികമല്ലാത്തതിനാൽ തന്നെ മുൻഗണനാടിസ്ഥാനത്തിലാണ് രാജ്യത്ത് വാക്സിൻ വിതരണം പുരോഗമിക്കുന്നത്.