കേരളം
നവജാത ശിശുവിന്റെ മരണം : അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്
എറണാകുളം ജില്ലയിലെ തിരുവാണിയൂരില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ജനിച്ച സമയത്ത് കുട്ടിക്ക് ജീവന് ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. കുട്ടിയെ അമ്മ ജീവനോടെ പാറമടയിലെ വെള്ളത്തില്‍ കെട്ടി താഴ്ത്തുയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
പ്രസവശേഷം കുട്ടിയുടെ മ്യതദേഹം ഉപേക്ഷിക്കുന്നതിനായാണ് കല്ലില്‍ കെട്ടി പാറമടയിലെ വെള്ളത്തില്‍ താഴ്ത്തിയതെന്ന് ആയിരുന്നു അമ്മ ശാലിനി പൊലീസിന് നല്കിയ മൊഴി. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.
കുട്ടി ജീവനോടെയാണ് ജനിച്ചത്. പൂര്‍ണ ആരോഗ്യവുമുണ്ടായിരുന്നു. ശരീരത്തില്‍ മുറിവോ മറ്റ് പാടുകളോ ഇല്ല. അതുകൊണ്ടു തന്നെ പ്രസവ ശേഷം കുട്ടിയെ കൊലപ്പെടുത്താനായി കല്ലില്‍ കെട്ടി പാറമടയിലെ വെള്ളത്തില്‍ താഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.