കേരളം
റോട്ടറി ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നു
കാട്ടാക്കട – റോട്ടറി ഡിസ്ട്രിക്ട് 3211 നു കീഴിലുള്ള കാട്ടാക്കട റോട്ടറിയുടെ പുതിയ ഭാരവാഹികൾ ഞായറാഴ്ച ചുമതലയേൽക്കും പ്രസിഡൻറായി ആർ ഉദയകുമാറും സെക്രട്ടറിയായി എൻ ഹരികൃഷ്ണനും ചുമതലയേൽക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുമിത്രൻ വിശിഷ്ട അതിഥിയായി പങ്കെടുക്കും. കാട്ടാക്കട അഭിരാമി ഹോട്ടലിലാണ് പരിപാടികൾ നടക്കുക തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം ജില്ലകൾ ഉൾപ്പെടുന്നതാണ് റോട്ടറി ഡിസ്ട്രിക്ട് 3211.
നിരവധി പദ്ധതികളാണ് ഈ വർഷം റോട്ടറി ക്ലബ്ബ് നടപ്പിലാക്കുന്നത് മൂന്ന് ലക്ഷം കുട്ടികൾക്ക് കണ്ണ്, ചെവി, പല്ല് എന്നിവ പരിശോധിച്ച് ആവശ്യമായ മെഡിക്കൽ സഹായം നൽകുന്ന അമൃതം പദ്ധതി, തിരുവനന്തപുരത്തെ എൻ.എസ്.എസ് സിവിൽ അക്കാദമിയുമായി സഹകരിച്ച് 50 സിവിൽ സർവീസ് വിദ്യാർഥികൾക്ക് പരീക്ഷാ പരിശീലനം നൽകുന്ന വാൽസല്യം പദ്ധതി, ഭിന്നശേഷിക്കാരായ 50 പേരുടെ വിവാഹം നടത്തുന്നതിനുള്ള പരിണയം പദ്ധതി, റോട്ടറിയുടെ ഡയാലിസിസ് കേന്ദ്രങ്ങളിൽ പ്രത്യേക ചികിൽസ നൽകുന്ന സേവ് കിഡ്നി സേവ് ലൈഫ് പദ്ധതി, റോഡിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി പോലീസുമായി സഹകരിച്ചു നടപ്പാക്കുന്ന റോപ്പ് എന്നിവയാണ് പുതിയ പദ്ധതികൾ അർഹതയുള്ളവർക്ക് സഹായം ലഭ്യമാക്കാൻ റോട്ടറി ക്ലബ്ബ് എന്നും മുൻ നിരയിലുണ്ടാവുമെന്ന് ഭാരവാഹികൾ പറഞ്ഞു.
റോട്ടറി പ്രസിഡൻ്റ് ആർ.ഉദയകുമാർ, സെക്രട്ടറി എൻ ഹരികൃഷ്ണൻ ഭാരവാഹികളായ ഗോപകുമാർ, വി.ആർ പ്രസാദ്, വി.അജയകുമാർ വി മണികണ്ഠൻ നായർ ,എം എസ് ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കേരളാ പത്രപ്രവർത്തക അസോസിയേഷൻ്റെ കാട്ടാക്കട പ്രസ് ക്ലബ്ബിൽ ചേർന്ന മീറ്റ് ദ പ്രസ്സിലാണ് റോട്ടറി ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്.