Connect with us

Kerala

പ്രതിപക്ഷ നേതാവിന്റെ യാത്ര ഇനി പുത്തൻ ഇന്നോവ ക്രിസ്റ്റയിൽ; അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Published

on

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇനി സഞ്ചരിക്കുക പുത്തൻ ഇന്നോവ ക്രിസ്റ്റയിൽ. സംസ്ഥാന സർക്കാർ പുതിയ കാർ അനുവദിച്ചു. നിലവിൽ വിഡി സതീശന്‍ ഉപയോഗിക്കുന്ന കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയതിനാലാണ് പുതിയ കാർ അനുവദിച്ചത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച കാര്‍ തന്നെയാണ് സതീശനും ഉപയോഗിച്ചിരുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലാണ് പ്രതിപക്ഷ നേതാവിന്റെ കാര്‍. 22 ലക്ഷം രൂപ മുതല്‍ വിലയുള്ള കാര്‍ ആണ് ഇന്നോവ ക്രിസ്റ്റ.

ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയത് അല്ലെങ്കില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വി.ഐ.പി. ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടത്തില്‍ പറയുന്നത്. എന്നാൽ അംബാസിഡർ ഉപയോഗിച്ചിരുന്ന കാലത്തെ ചട്ടമാണിത്. ക്രിസ്റ്റ പോലുള്ള പുതുതലമുറ വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുന്നവയാണ്.

അഞ്ചുലക്ഷം കിലോമീറ്റര്‍ പിന്നിട്ട ഇന്നോവകള്‍ തകരാറില്ലാതെ നിരത്തില്‍ ഓടുന്നുമുണ്ട്. വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുരക്ഷയും പരിശോധിച്ചശേഷം പിന്‍വലിക്കുന്ന സംവിധാനമാണ് ഉചിതമെന്ന് വിലയിരുത്തലുകളുണ്ട്.

Advertisement
Continue Reading