Connect with us

ആരോഗ്യം

കേരളത്തില്‍ കോവിഡ് വൈറസിന്റെ പുതിയ ജനിതകവ്യതിയാനം; അനാവശ്യമായ ഭീതി പരത്തരുതെന്നു മുഖ്യമന്ത്രി

Published

on

pinarayi

രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം നിയന്ത്രണ വിധേയമായിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ ദിനം പ്രതി അയ്യായിരത്തോളം വൈറസ് കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനു പിന്നാലെ കേരളത്തില്‍ ബാധിച്ചിരിക്കുന്ന കോവിഡ് വൈറസിന്റെ പുതിയ ജനിതകവ്യതിയാനം വന്നിരിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു തുടങ്ങി. എന്നാല്‍ ആശങ്കാജനകമായ രീതിയില്‍ ഈ വാര്‍ത്ത ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

‘വൈറസുകളില്‍ ജനിതക വ്യതിയാനം വരുന്നത് സ്വാഭാവികമാണ്. ഒരു മഹാമാരിയുടെ പശ്ചാത്തലത്തില്‍ അക്കാര്യം വളരെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതും പഠനവിധേയമാക്കേണ്ടതും അനിവാര്യമാണ്.

അതുകൊണ്ടു തന്നെയാണ് കേരളത്തില്‍ കോവിഡ് വൈറസുകളുടെ ജനിതക വ്യതിയാനം നമ്മള്‍ പഠന വിധേയമാക്കുന്നത്. അങ്ങനെ കൃത്യമായി വൈറസുകളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനം കേരളമാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

അതിനോടനുബന്ധിച്ച്‌ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള സാമ്ബിളുകള്‍ പരിശോധിക്കുന്നുണ്ട്. ജനിതക വ്യതിയാനങ്ങള്‍ അതിന്റെ ഭാഗമായി കണ്ടെത്തുകയും അവയുടെ സ്വഭാവത്തെക്കുറിച്ച്‌ പഠിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മേല്പറഞ്ഞ ജനിതക വ്യതിയാനം ഏതെങ്കിലും തരത്തില്‍ അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്ന വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പുരോഗമിക്കുന്നതേയുള്ളു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

തീര്‍ത്തും അക്കാദമികമായ ഇത്തരം പഠനങ്ങളെക്കുറിച്ച്‌ വാര്‍ത്ത നല്‍കുമ്ബോള്‍ കൂടുതല്‍ അവധാനത കാണിക്കേണ്ടതുണ്ട്. അനാവശ്യമായ ഭീതി പരത്താനല്ല, ശാസ്ത്രീയമായ വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ നല്‍കി ബോധവല്‍ക്കരിക്കാനാണ് പൊതുവെ ശ്രമിക്കേണ്ടത്.’ മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 mins ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം22 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version