Connect with us

രാജ്യാന്തരം

കോവിഡിന് ഈ വര്‍ഷം തന്നെ മറ്റൊരു വകഭേദം കൂടി; മുന്നറിയിപ്പുമായി ഫ്രഞ്ച് വിദഗ്ധന്‍

Published

on

covid

ഈ വര്‍ഷം അവസാനത്തോടെ പുതിയ കോവിഡ് വകഭേദം വന്നേക്കുമെന്ന് മുന്നറിയിപ്പുമായി ഫ്രഞ്ച് വിദഗ്ധൻ. ശൈത്യകാലത്ത് പുതിയ കോവിഡ് വകഭേദം വരാന്‍ സാധ്യതയുണ്ടെന്നാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് ജീന്‍-ഫ്രാങ്കോയിസ് ഡെല്‍ഫ്രെയ്സ് പ്രവചിക്കുന്നത്.നിലവില്‍ കോവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ പിടിയിലാണ് ഫ്രാന്‍സ്.

പുതിയ കേസുകളെല്ലാം ഡെല്‍റ്റ വകഭേദം ബാധിച്ചാണ്. എന്നാല്‍ ഈ വര്‍ഷം അവസാനം ശൈത്യകാലത്തോടെ പുതിയ വകഭേദം ഉണ്ടായേക്കുമെന്നാണ് ഫ്രഞ്ച് വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കുന്നത്.ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. ഇത് കൂടുതല്‍ അപകടകാരിയാകുമോ എന്നും ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ല.

സാമൂഹിക അകലം അടക്കം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിലേക്ക് ഫ്രഞ്ച് ജനത തിരിച്ചുപോകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജീവിതം സാധാരണ നിലയിലേക്ക് മാറാന്‍ 2022 അല്ലെങ്കില്‍ 2023 വരെ കാത്തിരിക്കേണ്ടി വരും.

സഹവര്‍ത്തിത്വം എങ്ങനെ സാധ്യമാകും എന്ന വെല്ലുവിളിയാണ് വരും വര്‍ഷങ്ങളില്‍ നേരിടാന്‍ പോകുന്നത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ രാജ്യങ്ങളും അല്ലാത്ത രാജ്യങ്ങളും എന്ന തരത്തിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നാലാം തരംഗത്തെ നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള ആദ്യ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version