Connect with us

Covid 19

കൊറോണ വൈറസിന് 17 വകഭേദങ്ങൾ ഉണ്ടെന്ന് സി.സി.എം.ബി

Published

on

ccmb

കൊറോണ വൈറസിന് 17 വകഭേദങ്ങൾ ഉണ്ടെന്ന് ശാസ്ത്രലോകം. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ മോളിക്കുലര്‍ ബയോളജി (സി.സി.എം.ബി) യിലെ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തല്‍.

ഇതില്‍ എട്ടെണ്ണം നേരിട്ട് സ്പൈക് പ്രോട്ടീനുകളെ ബാധിക്കുന്നവയാണ്. സ്പൈക് പ്രോട്ടീനുകളുടെ സഹായത്തോടെയാണ് വൈറസ് നമ്മുടെ ശരീരത്തില്‍ കയറിപ്പറ്റുന്നത്. സ്പൈക് പ്രോട്ടീനുകളെ അധികമായി ബാധിക്കുന്നതിനാലാണ് പുതിയ വൈറസിന് 70 ശതമാനം അധിക വ്യാപനശേഷിയുള്ളതെന്ന് സി.സി.എം.ബി വ്യക്തമാക്കി.

സെന്റര്‍ ഫോര്‍ സെല്ലുലാര്‍ മോളിക്കുലര്‍ ബയോളജി

“ശ്രമങ്ങൾ ത്വരിതപ്പെടുത്താനും ഇന്ത്യയിൽ പുതിയ വേരിയന്റിന്റെ സാന്നിധ്യം പരിശോധിക്കാനും വൈറൽ ജീനോം സീക്വൻസിംഗ് ആവശ്യമാണ്. പരമ്പരാഗത സാങ്കർ സീക്വൻസിംഗ് രീതിയും ആധുനിക സീക്വൻസിംഗ് ഉപകരണങ്ങളും ഞങ്ങൾ ഉപയോഗിച്ചിട്ടുണ്ട്, ”ഹൈദരാബാദിലെ സിസിഎംബിയിൽ കൊറോണ വൈറസ് ജീനോം സീക്വൻസിംഗ് ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ദിവ്യ തേജ് സൗപതി പറഞ്ഞു.

Also read: ഭീതി ഒഴിഞ്ഞിട്ടില്ല; ജനിതകമാറ്റം സംഭവിച്ചാലും നേരിടാനാകുമെന്ന് ആരോഗ്യമന്ത്രി

“മറ്റുള്ളവരുടെ സാന്നിധ്യത്തിൽ മാസ്കുകൾ ഉപയോഗിക്കുന്നത്, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, ശാരീരിക അകലം പാലിക്കുക എന്നിവയാണ് ഈ പുതിയ വകഭേദങ്ങൾ ഉൾപ്പെടെയുള്ള ഈ വൈറസ് ഒഴിവാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ മാർഗ്ഗങ്ങൾ,” സിസിഎംബി ഡയറക്ടർ ഡോ. രാകേഷ് മിശ്ര പറയുന്നു.

ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലും വെവ്വേറെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതാണ് ലോകത്തെ ആശങ്കയിലാക്കുന്നത്. ബ്രിട്ടണിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ ഇരുപതു പേരിൽ ഇതുവരെ രൂപമാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. 33,000 യാത്രക്കാരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നാണ് പുതിയ വൈറസ് ബാധിതരെ കണ്ടെത്തിയത്.

കോവിഡിനെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നുകള്‍ പുതിയ വകഭേദത്തിനെതിരെയും ഫലം ചെയ്യുമെന്ന് ഐ.സി.എം.ആര്‍ വിലയിരുത്തിയിരുന്നു. രാജ്യത്താകെ മരുന്നുവിതരണം സാധ്യമാക്കാന്‍ ഒരുങ്ങുമ്പോള്‍ ഇത്തരത്തില്‍ തിരിച്ചടി നേരിടുന്നത് ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.

Also read: ഇന്ത്യയിൽ 20 പേർക്ക് കൊറോണ അതിതീവ്ര വൈറസ് സ്ഥിരീകരിച്ചു

നിലവിൽ ഇന്ത്യയിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ രോഗികളെ നിരീക്ഷിച്ച് വരികയാണ്. കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ രോഗം കണ്ടെത്തി തടയാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്ത്യയിലെ പത്ത് പരീക്ഷണശാലകളിൽ വൈറസിനെപ്പറ്റി ഗവേഷണം തുടരുകയാണ്. പുതിയ വൈറസ് പ്രത്യേക രോഗലക്ഷങ്ങൾ കാട്ടുന്നില്ലെന്നും നിലവിലെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമാകുന്നില്ലെന്നുമാണ് നിഗമനം.

ബ്രിട്ടണേയും ഇന്ത്യയേയും കൂടാതെ ഡെൻമാർക്ക്, നെതർലാൻഡ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്‌പെയിൻ, സ്വിറ്റസർലാൻഡ്, ജർമനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും ജനതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം56 mins ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം1 hour ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം17 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം19 hours ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം20 hours ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം21 hours ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം23 hours ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കേരളം1 day ago

KSRTC യിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version