കേരളം
25 വർഷത്തിന് ശേഷം വനിത, 3 പേർക്ക് ഒഴികെ 3 ടേം ജയിച്ചവർക്ക് സീറ്റില്ല; ലീഗിന്റെ സ്ഥാനാർത്ഥികൾ ഇവർ
കെ എം ഷാജി കണ്ണൂരിൽ റോഡ് ഷോ നടത്തുകയായിരുന്നു സ്ഥാനാർത്ഥിപ്രഖ്യാപനം നടത്തുമ്പോൾ. നിയമസഭാ, ലോക്സഭാ, രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയാണ് മുസ്ലിം ലീഗ്. തത്സമയം.
മലപ്പുറം: ലീഗ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുന്നു. ഇത്തവണ വനിതാ സ്ഥാനാർത്ഥിയുമുണ്ടാകും. കോഴിക്കോട് സൗത്തിലേക്ക് അഡ്വ. നൂർബിനാ റഷീദാണ് മത്സരിക്കുന്നത്. മൂന്ന് തവണ മത്സരിച്ച് ജയിച്ചവരെ പിന്നീട് പരിഗണിക്കുന്നില്ലെന്ന് ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കുന്നു. പുനലൂരോ ചടയമംഗലമോ ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും, അത് തീരുമാനിച്ചാൽ അവിടത്തെ സ്ഥാനാർത്ഥിയെയും, പേരാമ്പ്രയിലെ സ്ഥാനാർത്ഥിയെയും പിന്നീട് പ്രഖ്യാപിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലേക്കാണ് മത്സരിച്ചിരുന്നത്. ഇത്തവണ 27 സീറ്റുകളിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
മലപ്പുറം ലോക്സഭാ സ്ഥാനാർത്ഥി: അബ്ദുസമ്മദ് സമദാനി
രാജ്യസഭാ സീറ്റിലേക്ക്: പി വി അബ്ദുൾ വഹാബ്
മഞ്ചേശ്വരം- എ കെ എം അഷറഫ്
കാസർകോട് – എൻ എ നെല്ലിക്കുന്ന്
കൂത്തുപറമ്പ് – പൊട്ടൻകണ്ടി അബ്ദുള്ള
അഴീക്കോട് – കെ എം ഷാജി
കുറ്റ്യാടി – പാറയ്ക്കൽ അബ്ദുള്ള
കോഴിക്കോട് സൗത്ത് – അഡ്വ. നൂർബിന റഷീദ്
കുന്നമംഗലം – ദിനേശ് പെരുമണ്ണ (യുഡിഎഫ് സ്വതന്ത്രൻ)
തിരുവമ്പാടി – സിപി ചെറിയമുഹമ്മദ്
മലപ്പുറം – പി ഉബൈദുള്ള
ഏറനാട് – പി കെ ബഷീർ
മഞ്ചേരി – അഡ്വ യു എ ലത്തീഫ്
പെരിന്തൽമണ്ണ – നജീബ് കാന്തപുരം
താനൂർ – പി കെ ഫിറോസ്
കോട്ടയ്ക്കൽ – കെ കെ ആബിദ് ഹുസൈൻ തങ്ങൾ
മങ്കട – മഞ്ഞളാംകുഴി അലി
വേങ്ങര – പി കെ കുഞ്ഞാലിക്കുട്ടി
തിരൂർ – കുറുക്കോളി മൊയ്ദീൻ
ഗുരുവായൂർ – അഡ്വ. കെഎൻഎ ഖാദർ
മണ്ണാർക്കാട് – അഡ്വ. എൻ ഷംസുദ്ദീൻ
തിരൂരങ്ങാടി – കെപിഎ മജീദ്
കളമശ്ശേരി – അഡ്വ വി ഇ ഗഫൂർ
കൊടുവള്ളി – എം കെ മുനീർ
കോങ്ങാട് – യു സി രാമൻ