Connect with us

കേരളം

നഴ്‌സിന്റെ വേഷത്തിലെത്തി പ്രസവിച്ച് കിടന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിന്റെ സുഹൃത്ത് പിടിയില്‍

IMG 20230805 WA0240

പത്തനംതിട്ട പരുമലയില്‍ സ്വകാര്യ ആശുപത്രില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം. പ്രസവിച്ച് കിടന്ന യുവതിക്ക് നേരെയാണ് വധശ്രമം ഉണ്ടായത്. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ യുവതിയെ സിറിഞ്ച്കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കായംകുളം സ്വദേശി പിടിയിലായിട്ടുണ്ട്. ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ സ്ത്രീയെന്ന് പൊലീസ് പറഞ്ഞു. കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷയാണ് പിടിയിലായത്.

കരിയിലകുളങ്ങര സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ നാല് ദിവസം മുന്‍പാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. സിറിഞ്ച് കുത്തിവച്ച ശേഷം യുവതിയ്ക്ക് നേരിയ ഹൃദയാഘാതം സംഭവിച്ചു. യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. യുവതി അപകടനില തരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. രക്തധമിനികളിലേക്ക് സിരിഞ്ഞ് ഉപയോഗിച്ച് വായു കടത്തിവിട്ട് യുവതിയെ കൊലപ്പെടുത്താനാണ് അനുഷ ശ്രമിച്ചത്. പ്രതി അനുഷ ഫാര്‍മസിസ്റ്റാണെന്നും പൊലീസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഭരണഘടനയെന്താണെന്നു ജനങ്ങൾക്കു മനസിലാക്കിക്കൊടുക്കണം; മുഖ്യമന്ത്രി

കേരളം2 days ago

ഡ്രൈവിംഗ് ടെസ്റ്റിൽ വിട്ടുവീഴ്ചയില്ല, KSRTC യുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തലസ്ഥാനത്ത് തുടങ്ങുമെന്ന് മന്ത്രി

കേരളം2 days ago

മോശം കാലാവസ്ഥ: പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു

കേരളം2 days ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം3 days ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം3 days ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം3 days ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം3 days ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം3 days ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം3 days ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version