കേരളം
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142അടിയിലേക്ക്; രണ്ട് ഷട്ടറുകൾ തുറന്നു
മുല്ലപ്പെരിയാർ ഡാം പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് അടുക്കുന്നു. 141.90 ആണ് നിലവിൽ ജലനിരപ്പ്. റൂൾ കർവ് കഴിഞ്ഞ ഇരുപതിന് അവസാനിച്ചതോടെ ഡാമിൽ 142 അടിയായി ജലനിരപ്പ് നിലനിർത്താൻ തമിഴ്നാടിന് അവകാശമുണ്ട്.
ഇന്ന് വീണ്ടും ജലനിരപ്പ് ഉയർന്നതോടെ രണ്ട് ഷട്ടറുകൾ മുപ്പത് സെൻ്റിമീറ്റർ ഉയർത്തി. തമിഴ്നാട് വീണ്ടും ടണൽ വഴി വെള്ളം കൊണ്ടുപോകാനും തുടങ്ങി. അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു.
ഇത് മുന്നിൽകണ്ട് ഇന്നലെ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തിയിരുന്നു. മുല്ലപ്പെരിയാറിൽ നീരൊഴുക്ക് കുറയുകയും തമിഴ്നാട്ടിലെ വൈഗ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തതും ഈ തീരുമാനത്തിന് കാരണമായി.