കേരളം
നീരൊഴുക്കു കുറഞ്ഞു; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കില്ല
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കില്ല. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഇന്നു രാവിലെ 10 മണിയോടെ ഡാം തുറക്കുമെന്നായിരുന്നു തമിഴ്‌നാട് നേരത്തെ അറിയിച്ചിരുന്നത്. തമിഴ്‌നാട് ഡാമില്‍ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്.
വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളമാണ് ഇപ്പോള്‍ ഡാമിലേക്ക് വരുന്നത്. ഇന്നലെ ഇത് 15,500 ആയിരുന്നു. ഇന്നലെ ഒറ്റദിവസം കൊണ്ട് രണ്ടടിയോളം വെള്ളം ഡാമില്‍ ഉയരുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലായിരുന്നു ഡാം തുറക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്. പെരിയാറിന്റെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു. സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ നിന്നും കൊണ്ടുപോകുന്നത്.