Connect with us

കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയായി; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. അപ്പർ റൂൾ കർവ് പരിധി 136.30 അടിയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ തമിഴ്നാട് കേരളത്തിന് ആദ്യം മുന്നറിയിപ്പ് നൽകി. പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. അതേസമയം വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത.

അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്ക് കിഴക്കന്‍ അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളും മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് വരെയുള്ള ന്യൂനമര്‍ദപാത്തിയുമാണ് കനത്ത മഴയ്ക്ക് കാരണം.ന്യൂനമര്‍ദങ്ങള്‍ അകലുന്നതിനാല്‍ നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. അതേസമയം കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും തെലങ്കാനയിലും അതിശക്തമായ മഴ തുടരുകയാണ്. മഹാരാഷ്ട്രയില്‍ പ്രളയ ദുരന്തത്തില്‍ 103 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. മഹാരാഷ്ട്രയിലെ കോരാഡിയിലെ ഖല്‍സ ആഷ് ബണ്ട് തകര്‍ന്ന. മേഖലയിലെ നിരവധി പ്രദേശങള്‍ വെള്ളത്തിനടിയിയിലായി. ഗുജറാത്തിലെ തീരദേശ മേഖലകളില്‍ പ്രളയം അതിതീവ്രമായി ബാധിച്ചു.

രണ്ട് സംസ്ഥാനങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും രക്ഷ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തെലങ്കാനയില്‍ കഴിഞ്ഞ അഞ്ചു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴക്ക് ശനിയാഴ്ച ശമനമുണ്ടായെങ്കിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം10 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം12 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം12 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം13 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം16 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം17 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം17 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം20 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം21 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version