കേരളം
‘ഫോണില്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുന്നു’; പിന്നില്‍ കൃത്യമായ ആസൂത്രണം; പ്രതികരണവുമായി മുകേഷ്
വിദ്യാര്‍ഥിയോട് കയര്‍ക്കുന്ന ഫോണ്‍ ശബ്ദരേഖ തന്റേതെന്ന് സ്ഥിരീകരിച്ച് എം.മുകേഷ് എം.എല്‍.എ. കുട്ടി നിരന്തരം വിളിച്ചത് തന്നെ കുടുക്കാനായാണെന്നും പിന്നില്‍ രഷ്ട്രീയമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണം ആണെന്നും മുകേഷ് ആരോപിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
‘തെരഞ്ഞെടുപ്പിന് ശേഷം ചിലര്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. ഫോണ്‍ ചാര്‍ജ് ചെയ്ത് ഒരുമണിക്കൂറുകൊണ്ടൊക്കെ ചാര്‍ജ് തീരുന്ന തരത്തില്‍ നിരന്തരം ഫോണ്‍കോളുകളാണ്. ചിലര്‍ക്ക് ട്രെയിന്‍ വൈകുന്നതിന്റെ കാരണം അറിയണം, ചിലര്‍ വൈദ്യുതി ഇല്ലെന്ന് പറയുന്നു. ഇതൊക്കെ കൃത്യമായ ആസൂത്രണത്തോടെയാണ്.
കേരളത്തില്‍ എന്റെ അത്രേം ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുന്ന ആളെ ഞാന്‍ കണ്ടിട്ടില്ല, എടുക്കാന്‍ പറ്റിയില്ലെങ്കിലും തിരിച്ച് വിളിക്കുന്ന ആളും ഞാനായിരിക്കും. ഫോണ്‍കോളുകളില്‍ നിന്നും ഒളിച്ചോടാത്ത ആളാണ് ഞാന്‍. സൂം മീറ്റിങിലാണ് പിന്നെവിളിക്കൂ എന്ന് ഞാന്‍ ആ കുട്ടിയോട് പറഞ്ഞതാണ്. തുടര്‍ച്ചയായി ആറ് തവണ വിളിച്ചപ്പോള്‍ സൂം മീറ്റിങ് കട്ടായിപ്പോയി.
എന്നെ വിളിച്ച് മോന് നിഷ്കളങ്കന് ആണെങ്കില്‍ എന്തിന് റെക്കോര്‍ഡ് ചെയ്തു, ആറുതവണ എന്തിന് വിളിച്ചു ‘ മുകേഷ് പറഞ്ഞു.തന്റെ ഓഫീസില്‍നിന്നാണ് എന്നുപറഞ്ഞ് പലസ്ഥലങ്ങളിലും വിളിച്ച് മോശമായി സംസാരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://fb.watch/6xuqrMdomc/