Connect with us

ദേശീയം

ഫോബ്സ് അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ടു; ഇന്ത്യക്കാരിൽ മുകേഷ് അംബാനി; മലയാളികളിൽ യൂസഫലി

ഫോബ്സ് പുറത്തിറക്കിയ പട്ടികയിലെ മലയാളികളായ അതിസമ്പന്നരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമത്. രാജ്യാന്തര തലത്തിൽ 490ാം സ്ഥാനത്തുള്ള യൂസഫലിക്ക് 540 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്.

എസ്.ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) 410 കോടി, ബൈജു രവീന്ദ്രൻ (ബൈജൂസ് ആപ്) 360 കോടി, രവി പിള്ള (ആർപി ഗ്രൂപ്പ്) 260 കോടി, എസ്.ഡി.ഷിബുലാൽ (ഇൻഫോസിസ്) 220 കോടി, സണ്ണി വർക്കി (ജെംസ് ഗ്രൂപ്പ്) 210 കോടി, ജോയ് ആലുക്കാസ് (ജോയ്ആലുക്കാസ് ഗ്രൂപ്പ്) 190 കോടി, ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, സാറ ജോർജ് മുത്തൂറ്റ്(മുത്തൂറ്റ് ഗ്രൂപ്പ്) 140 കോടി വീതം എന്നിവരാണ് മലയാളികളായ മറ്റു പ്രമുഖർ.

Also Read:  കർണാടക മണ്ണിടിച്ചിൽ; ശക്തമായ മഴ, തെരച്ചിൽ താത്കാലികമായി നിർത്തിവെച്ചു

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി രാജ്യാന്തര തലത്തിൽ 9,070 കോടി ഡോളറിന്റെ ആസ്തിയോടെ പട്ടികയിൽ പത്താമതാണ്. ഇന്ത്യക്കാരിൽ ഒന്നാമതും. ഗൗതം അദാനി (9,000 കോടി), എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ ( 2,870 കോടി), സീറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനവാല ( 2,430 കോടി), റീട്ടെയ്ൽ ഫാഷൻ രംഗത്തെ രാധാകിഷൻ ദമാനി ( 2,000 കോടി) എന്നിവരാണ് ഇന്ത്യക്കാരായ അതിസമ്പന്നരിൽ യഥാക്രമം ആദ്യ അഞ്ചു സ്ഥാനത്ത് ഇടംപിടിച്ച മറ്റുള്ളവർ.

Also Read:  അര്‍ജുനായുള്ള തിരച്ചില്‍ ദുഷ്‌കരം; 7 പേരുടെ മൃതദേഹം കണ്ടെത്തി

ടെസ്‌ല മേധാവി ഇലോൺ മസ്ക് 21,900 കോടി ഡോളർ ആസ്തിയുമായി ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി. ആമസോൺ സിഇഒ ജെഫ് ബെസോസ് (17,100 കോടി), ഫ്രഞ്ച് ഫാഷൻ രംഗത്തെ ബെർനാഡ് അർനോൾട്ട് (15,800 കോടി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബിൽഗേറ്റ്സ് (മൈക്രോസോഫ്റ്റ്) 12,900 കോടി, വാറൻ ബഫറ്റ് (11,800 കോടി) എന്നിവരും യഥാക്രമം ആദ്യ 5ൽ ഇടംനേടി.

Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Nipah virus kerala.jpeg Nipah virus kerala.jpeg
കേരളം51 mins ago

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം

20240720 090314.jpg 20240720 090314.jpg
കേരളം1 hour ago

മഴ അവധിക്ക് വേണ്ടി വിദ്യാർഥികളുടെ ആത്മഹത്യാ ഭീഷണി, മാതാപിതാക്കളെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് ജില്ലാ കലക്ടർ

IMG 20240720 WA0051.jpg IMG 20240720 WA0051.jpg
കേരളം2 hours ago

കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

20240719 200817.jpg 20240719 200817.jpg
കേരളം14 hours ago

ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെയും മാലിന്യനിക്ഷേപം; 45090 രൂപ പിഴ ഇടാക്കി നഗരസഭ

arif Muhammad gov.jpeg arif Muhammad gov.jpeg
കേരളം17 hours ago

ഗവർണർക്ക് വീണ്ടും തിരിച്ചടി; മൂന്ന് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിന് സ്റ്റേ

govt stamp.jpeg govt stamp.jpeg
കേരളം17 hours ago

വാഹനങ്ങളിലെ സര്‍ക്കാര്‍ മുദ്ര; നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി

IMG 20240719 WA0040.jpg IMG 20240719 WA0040.jpg
കേരളം21 hours ago

ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാം; കേരള പോലീസ് മുന്നറിയിപ്പ്

cyber fraud tvm.jpeg cyber fraud tvm.jpeg
കേരളം1 day ago

6 മാസത്തിനിടെ തട്ടിയത് 35 കോടി രൂപ; തലസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ കുത്തനെ കൂടുന്നു

arjun lorry accident arjun lorry accident
കേരളം1 day ago

കർണാടക ദേശീയപാതയിൽ മണ്ണിടിച്ചിൽ; മലയാളി ഡ്രൈവറും ലോറിയും നാല് ദിവസമായി മണ്ണിനടിയിൽ

rajeev chandrasekhar rajeev chandrasekhar
കേരളം1 day ago

പുത്തൻ തിരുവനന്തപുരം’ പദ്ധതിയുമായി രാജീവ് ചന്ദ്രശേഖർ; കേന്ദ്രമന്ത്രി ഡോ; ജിതേന്ദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തി

വിനോദം

പ്രവാസി വാർത്തകൾ