കേരളം
പരിശോധിക്കുന്ന സാമ്പിളിൽ കൂടുതലും പോസിറ്റീവ്; ആന്റിജൻ കിറ്റുകൾ തിരിച്ചെടുത്ത് ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ആന്റിജൻ കിറ്റുകൾ തിരിച്ചെടുത്ത് ആരോഗ്യ വകുപ്പ്. ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് നടപടി. ആൽപൈൻ കമ്പനിയുടെ കിറ്റുകളാണ് തിരികെ എടുത്തത്.
പരിശോധിക്കുന്ന സാമ്പിളിൽ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. 30 ശതമാനത്തിൽ അധികം പോസിറ്റീവ് കേസുകൾ കണ്ടെത്തിയതോടെയാണ് ആന്റിജൻ കിറ്റുകൾ തിരികെ എടുക്കുന്നത്. കിറ്റുകൾക്ക് ഗുണ നിലവാര പ്രശ്നം ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിൻറെ വിലയിരുത്തൽ.
പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടാൻ ലാബുകളിൽ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഒന്നിലധികം സാമ്പിളുകൾ ഒരുമിച്ച് പരിശോധിക്കുന്ന പൂൾഡ് പിസിആർ തുടങ്ങാനും നിർദേശമുണ്ട്