Connect with us

കേരളം

കേരളത്തിന് കൂടുതൽ വാക്‌സിൻ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി; ആവശ്യപ്പെടുന്ന വാക്‌സിൻ നൽകുമെന്ന് കേന്ദ്രമന്ത്രി

Published

on

covid vaccine 2 1

കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയോടു അഭ്യർത്ഥിച്ചു. കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്‌സിനും നൽകുമെന്ന് കേന്ദ്രമന്ത്രി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 കോടി വാക്‌സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചതും കേന്ദ്രമന്ത്രി അത് അംഗീകരിച്ചതും.

തിരുവനന്തപുരം തോന്നയ്ക്കലുള്ള ബയോ പാർക്കിൽ വാക്‌സിൻ ഉത്പാദന കേന്ദ്രം ആരംഭിക്കുന്നതിന്റെ സാധ്യതകൾ കേരളം മുന്നോട്ടു വച്ചു. കൊവിഡ് വാക്‌സിൻ മാത്രമല്ല, മറ്റു വാക്‌സിനുകളും ഉത്പാദിപ്പിക്കുന്ന യൂണിറ്റ് ആരംഭിക്കുന്നതിന്റെ മെച്ചം കേന്ദ്രമന്ത്രി വിശദീകരിച്ചു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ തുടർന്ന് ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയിംസ് അനുവദിക്കുന്നതും കേരളം യോഗത്തിൽ ഉന്നയിച്ചു. കൊവിഡ് ബാധിതർക്ക് വീടുകളിൽ തന്നെ ക്വാറന്റീൻ സൗകര്യം ഒരുക്കിയ കേരളത്തിന്റെ സംവിധാനം ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ ചികിത്‌സയും ശ്രദ്ധയും വേണ്ടവരെ ഫ്രണ്ട് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. ആശുപത്രികൾ നേരിടേണ്ടി വന്നേക്കുമായിരുന്ന അധിക സമ്മർദ്ദം ഇതിലൂടെ ഒഴിവാക്കാൻ കഴിഞ്ഞു. വീടുകളിൽ കഴിയുന്നവരെ തദ്ദേശതലത്തിലുള്ള പ്രത്യേക ടീമുകൾ കൃത്യമായി നിരീക്ഷിക്കുകയും അവരുടെ ആവശ്യങ്ങൾ നടപ്പാക്കുകയും ചെയ്യുന്നു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ടെലിമെഡിസിൻ സംവിധാനവും ഒരുക്കി. കേരളത്തിൽ ഇപ്പോഴും 56 ശതമാനം പേർക്ക് രോഗം ബാധിച്ചിട്ടില്ല. അതിനാൽ തന്നെ കൂടുതൽ പേർക്ക് രോഗം വരുന്നതിന് സാധ്യതയുണ്ട്. പത്തു ലക്ഷം അതിഥി തൊഴിലാളികൾ ഉൾപ്പെടെ എല്ലാവർക്കും വാക്‌സിനേഷൻ നൽകുകയാണ് ഏക പോംവഴിയെന്നും ഇതിനാലാണ് കൂടുതൽ വാക്‌സിൻ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ശരാശരി ഒന്നര ലക്ഷം പേരെ ഒരു ദിവസം കൊവിഡ് ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. ഓരോ പ്രദേശത്തിന്റേയും പ്രത്യേകതയും ആവശ്യവും അനുസരിച്ചുള്ള പ്രതിരോധ നടപടികളാണ് കേരളം സ്വീകരിച്ചത്. തദ്ദേശസ്ഥാപന തലത്തിലെ ലോക്ക്ഡൗൺ ഇളവുകൾക്ക് ആഗസ്റ്റ് നാലു മുതൽ വീക്ക്‌ലി ഇൻഫെക്റ്റഡ് പോപ്പുലേഷൻ റേഷ്യോ സംവിധാനമാണ് കേരളം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളം കൊവിഡ് പ്രതിരോധത്തിന് വികേന്ദ്രീകൃത സംവിധാനമാണ് ഏർപ്പെടുത്തിയത്. തദ്ദേശതിരഞ്ഞെടുപ്പ് നടന്ന ഡിസംബറിലും അതിനു ശേഷവും കൊവിഡ് എണ്ണത്തിൽ വർധനയുണ്ടാകാതെ നിയന്ത്രിക്കാനായി.

പത്ത്, 12 ക്‌ളാസുകളിലെ പരീക്ഷ മികച്ച രീതിയിൽ ഈ കാലയളവിൽ നടത്താനായി. ആരോഗ്യം, പോലീസ്, റവന്യു, തദ്ദേശസ്വയംഭരണം ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ചതിലൂടെയാണ് കേരളത്തിന് കോവിഡിനെ നിയന്ത്രിക്കാനായത്. ഇതിനൊപ്പം ജനപ്രതിനിധികളുടെയും വോളണ്ടിയർമാരുടെയും സഹകരണവുമുണ്ടായി. ജനങ്ങളുടെ സഹകരണത്തോടെ കോവിഡ് പ്രോട്ടോക്കോൾ കേരളത്തിന് മികച്ച രീതിയിൽ പാലിക്കാനായി. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച ഫലം ലഭിക്കുകയും കോവിഡിന്റെ പകർച്ച തടയാനും കഴിഞ്ഞു. കേരളം ലോക്ക്ഡൗൺ നടപ്പാക്കിയ രീതിയെ നീതി ആയോഗിന്റേയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പ്രസിദ്ധീകരണങ്ങൾ അഭിനന്ദിക്കുകയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ksrtcscool.jpeg ksrtcscool.jpeg
കേരളം32 mins ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

20240625 204959.jpg 20240625 204959.jpg
കേരളം11 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

supplyco gj.jpg supplyco gj.jpg
കേരളം13 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

idukki rain.jpeg idukki rain.jpeg
കേരളം13 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

1719308373268.jpg 1719308373268.jpg
കേരളം17 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

tvkid.webp tvkid.webp
കേരളം17 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

barbar.jpeg barbar.jpeg
കേരളം19 hours ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

feverkerala.jpeg feverkerala.jpeg
കേരളം20 hours ago

പനിച്ചു വിറച്ച് കേരളം; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

20240624 101651.jpg 20240624 101651.jpg
കേരളം2 days ago

യൂട്യൂബർമാർക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിർമാതാക്കൾ

kozhikode unesco.webp kozhikode unesco.webp
കേരളം2 days ago

കോഴിക്കോട് ഇനി മുതല്‍ സാഹിത്യനഗരം; യുനെസ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചു

വിനോദം

പ്രവാസി വാർത്തകൾ