Connect with us

Covid 19

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്; കൂടുതല്‍ പ്രദേശങ്ങള്‍ തുറക്കുന്നു

Published

on

Untitled design 2021 07 16T104416.540

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (wipr) അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലാണ് ഇളവ് അനുവദിച്ചത്.

നിലവില്‍ ഡബ്ല്യൂഐപിആര്‍ ഏഴിന് മുകളിലുള്ള പ്രദേശങ്ങളിലാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കല്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നത്. ഇത് എട്ടായി ഉയര്‍ത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചത്. ഇതോടെ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാകും.

നിലവില്‍ 30,000ല്‍ താഴെയാണ് പ്രതിദിന കോവിഡ് കേസുകള്‍. ടിപിആര്‍ 19ല്‍ നിന്ന് 17ലേക്ക് എത്തിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ കുറയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞാഴ്ച നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ഇളവ്.

ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും രാത്രി കര്‍ഫ്യൂ ഒഴിവാക്കാനുമാണ് കഴിഞ്ഞാഴ്ച തീരുമാനിച്ചത്. കൂടാതെ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാനും അനുവദിച്ചിരുന്നു. ഒക്ടോബര്‍ നാലുമുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ പ്രവേശിക്കാനാണ് അനുമതി നല്‍കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം3 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version