കേരളം
തൃശൂരിൽ മരിച്ച യുവാവിന് മങ്കിപോക്സ് സംശയം; സ്രവം പരിശോധനയ്ക്ക് അയച്ചു
തൃശൂർ ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം. വിദേശത്ത് നിന്ന് എത്തിയ യുവാവിനെ മൂന്ന് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്.
22 കാരനായ യുവാവ് യുഎഇ നിന്ന് 21നാണ് കേരളത്തിലെത്തിയത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു.
ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.