Uncategorized
വളർത്തുമൃഗങ്ങൾക്കും കുരങ്ങുപനി; സമ്പർക്കമുണ്ടായാൽ 21 ദിവസം മാറ്റിനിർത്തണം; മുന്നറിയിപ്പുമായി ആരോഗ്യ വിദ്ഗധർ
കുരങ്ങുപനി ബാധിച്ചവർ വീട്ടിലെ വളർത്തുമൃഗങ്ങളുമായി അടുത്തിടപഴകരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മൃഗങ്ങൾക്ക് വൈറസ് പിടിപെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. രോഗലക്ഷണമുള്ള ഒരു വ്യക്തിയുമായി അടുത്തിടപഴകിയ വളർത്തുമൃഗങ്ങളെ 21 ദിവസത്തേക്ക് വീട്ടിൽ നിന്നും മറ്റ് മൃഗങ്ങളിൽ നിന്നും ആളുകളിൽ നിന്നും അകറ്റി നിർത്തണമെന്നാണ് നിർദേശം.
കഴിഞ്ഞ ആഴ്ച ഒരു ഇറ്റാലിയൻ ഗ്രേഹൗണ്ടിന് വൈറസ് ബാധയുണ്ടായി എന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഇക്കാര്യം വീണ്ടും ശ്രദ്ധനേടുന്നത്. മൃഗത്തോടൊപ്പമാണ് ഉറങ്ങുന്നത് എന്നുപറഞ്ഞ ദമ്പതികളുടെ വളർത്തുനായക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
എലികളിലും മറ്റ് വന്യമൃഗങ്ങളിലും കുരങ്ങുപനി അണുബാധ കണ്ടെത്തിയിട്ടുണ്ട്, ഇത് മനുഷ്യരിലേക്കും വൈറസ് പടർത്തും. എന്നാൽ നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളിൽ കുരങ്ങുപനി ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നാണ് ഗവേഷകർ പറയുന്നത്.