കേരളം
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷിന്റ ജാമ്യാപേക്ഷ വീണ്ടും തള്ളി,
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിന്‍്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ അന്വേഷണം ഇനിയും പൂര്‍ത്തിയാകാനുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും ഇ.ഡി കോടതിയില്‍ വാദിച്ചിരുന്നു. ഇത് മുഖവിലയ്ക്കെടുത്താണ് കോടതി ജാമ്യം തള്ളിയത്.
നേരത്തെ ഇതേ കോടതി തന്നെയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ അറസ്റ്റിലായി 72 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബിനീഷ് വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്ബത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയ ഇ.ഡി ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 7 വര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇ.ഡി നല്കുന്ന വിശദീകരണം. ബാക്കി തുക മയക്കുമരുന്ന് ഇടപാടിലൂടെയാണ് ബിനീഷ് സമ്ബാദിച്ചതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.