ദേശീയം
ചൂലെടുത്ത് മോദി; ലക്ഷ്യം ശുചിത്വ ഭാരതം
ശുചീകരണ പ്രവർത്തനത്തിനായി ഗുസ്തി താരത്തിനൊപ്പം ചൂലെടുത്തിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വച്ഛതാ ഹി സേവ ആചരണത്തിന്റെ ഭാഗമായാണ് ഫിറ്റ്‌നസ് ഇന്‍ഫ്ലുവന്‍സർ കൂടിയായ അങ്കിത് ബയന്‍പുരിയയ്ക്കൊപ്പം പ്രധാനമന്ത്രി ശുചീകരണം നടത്തിയത്.
ശുചീകരണം നടത്തുന്നതിന്റെ വീഡിയോ പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. ‘രാജ്യം ശുചിത്വത്തിന് പ്രാധാന്യം നൽകി അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അങ്കിത് ബയന്‍പുരിയയ്‌ക്കൊപ്പം ശുചിത്വമിഷന്റെ ഭാഗമാകുകയാണ്. വൃത്തിയ്‌ക്കൊപ്പം ഫിറ്റ്‌നസും ആരോഗ്യവും ചര്‍ച്ചാവിഷയമായി. ശുചിത്വമുള്ളതും ആരോഗ്യകരവുമായ ഭാരതമാണ് ലക്ഷ്യം’. മോദി ട്വിറ്ററില്‍ കുറിച്ചു.