Connect with us

Kerala

‘മോദി ദ ബോസ്, ഏറ്റവും സ്വീകാര്യനായ അതിഥി’; സിഡ്നിയിൽ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ആല്‍ബനീസ്

സിഡ്‌നി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ദ ബോസ്’ എന്ന് സംബോധന ചെയ്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി സിഡ്‌നിയില്‍ നടന്ന ഇന്ത്യന്‍ സമൂഹത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കവെയായിരുന്നു ആന്റണി ആല്‍ബനീസിന്റെ പരാമര്‍ശം.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ ബാഹുല്യവും മോദിയുടെ പ്രശസ്തിയും ഇതിഹാസ റോക്ക് താരം ബ്രൂസ് സ്പ്രിങ്സ്റ്റീനിന്റേതിന് സമാനമാണെന്ന് ആമുഖപ്രസംഗത്തില്‍ ആല്‍ബനീസ് പറഞ്ഞു. ബ്രൂസ് സ്പ്രിങ്സ്റ്റീനിന് ആരാധകര്‍ നല്‍കിയിരിക്കുന്ന അപരനാമമാണ് ദ ബോസ്.

“ഈ വേദിയില്‍ കഴിഞ്ഞ തവണ ഞാന്‍ കണ്ടത് ബ്രൂസ് സ്പ്രിങ്സ്റ്റീനിനെയാണ്. പക്ഷെ നരേന്ദ്ര മോദിയ്ക്ക് ലഭിച്ച സ്വീകരണം സ്പ്രിങ്സ്റ്റീനിന് അന്ന് ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രി മോദിയാണ് ‘ദ ബോസ്’, ആല്‍ബനീസ് പറഞ്ഞു. ക്വിഡോസ് ബാങ്ക് അരീനയില്‍ തിങ്ങിക്കൂടിയ പതിനായിരക്കണക്കിന് പേർ കരഘോഷം ഉയര്‍ത്തി.വേദിയിലേക്ക് മോദിയെ പരമ്പരാഗതരീതിയിലാണ് സ്വാഗതം ചെയ്തത്. ഇന്ത്യന്‍ നര്‍ത്തകരുടെ സാംസ്‌കാരിക പരിപാടിയോടെയാണ് സമ്മേളനം ആരംഭിച്ചത്. മോദിയെ കുറിച്ച് സംസാരിക്കുന്നതിനുമുമ്പ് പരിപാടിയ്ക്ക് ശേഷം മോദിയുമായി നടത്താനിരിക്കുന്ന ഉഭയകക്ഷിയോഗത്തെ കുറിച്ച് ആല്‍ബനീസ് പറഞ്ഞു.

 

Advertisement