Connect with us

കേരളം

പയ്യാവൂരീലെ കൂട്ടുപുഴയില്‍ കുളിക്കാനിറങ്ങി കാണാതായ 3 പേരുടേയും മൃതദേഹം കണ്ടെത്തി

Published

on

ഏരുവേശി, പയ്യാവൂര്‍ ,ഉളിക്കല്‍ പഞ്ചായത്തുകളിലൂടെ ഒഴുകി എത്തുന്ന പുഴകള്‍ സംഗമിക്കുന്ന പയ്യാവൂര്‍ പാറക്കടവിനടുത്ത കൂട്ടുപുഴയിലാണ് കുളിക്കാനിറങ്ങിയ 3 യുവാക്കളെ വെള്ളിയാഴ്ച വൈകുന്നേരം ഒഴുക്കില്‍പ്പെട്ട് കാണാതായത്. 4 പേര്‍ ഒരുമിച്ചായിരുന്നു കുളിക്കാന്‍ ഇറങ്ങിയെങ്കിലും ആദ്യം ഇറങ്ങിയ ആള്‍ ഒഴുക്കില്‍പ്പെടുകയും മറ്റു രണ്ടു പേര്‍ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ നിമിഷനേരങ്ങള്‍ക്കുള്ളില്‍ 3 പേരെയും കാണാതായി.


ബ്ലാത്തൂര്‍ പൈസായിലെ എടച്ചേരി താഴ്ത്ത് ഗോപി.ഓമന ദമ്പതികളുടെ മകൻ മനീഷ് (20) വഞ്ചിയത്തെ പരേതനായ വലിയ വീട്ടിൽ ചന്ദ്രൻ ഓമന ദമ്പതികളുടെ മകൻ സനൂപ് (19) പൈസക്കരിയിലെ പാത്തികുളങ്ങര സജി റിമ്മി ദമ്പതികളുടെ മകൻ അരുണ്‍ (19) എന്നിവരെയാണ് കാണാതായത്. രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഫയര്‍ ഫോഴ്‌സിന്റെ ആസ്‌ക വെളിച്ച സംവിധാനം ഉപയോഗിച്ച് വെള്ളിയാഴ്ച രാത്രി 10 മണി വരെ തെരച്ചില്‍ നടത്തിയിരുന്നു.
ശനിയാഴ്ച രാവിലെ 7 മണിയോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഇരിട്ടി , തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ് സേനാഗംങ്ങളും തെരച്ചില്‍ ആരംഭിച്ചു. അപകടം നടന്ന സ്ഥലത്തിന് അടുത്തായിത്തന്നെയാണ് ബ്ലാത്തൂര്‍ സ്വദേശി മനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സേനാഗംങ്ങളും സിവില്‍ ഡിഫെന്‍സും ഡിങ്കിയുടെ സഹായത്തോടെ ബോഡി കരയ്‌ക്കെത്തിക്കുകയായിരുന്നു. വൈകുന്നേരം 5 മണിയോടെ സംഭവസ്ഥലത്തുനിന്നും 100 മീറ്റര്‍ താഴേക്ക് മാറി പാറയിടുക്കിലാണ് ബാക്കി 2 പേരുടേയും മൃതശരീരങ്ങള്‍ കണ്ടെത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം14 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം16 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം16 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം16 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം19 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം20 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം21 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം24 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം1 day ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version