കേരളം
എംജി സർവകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം
എംജി സർവകലാശാല കലോത്സവത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി പ്രത്യേക മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവം നടക്കുന്നത്.
262 കലാലയങ്ങളിൽ നിന്നായി 8000ലധികം വിദ്യാർത്ഥികൾ, 7 വേദികൾ, ഉദ്ഘാടന ചടങ്ങിന് നിറം പകരാൻ സിനിമ താരങ്ങൾ. അങ്ങനെ എംജി സർവകലാശാല കലോത്സവത്തെ വരവേൽക്കാൻ പത്തനംതിട്ട ഒരുങ്ങി കഴിഞ്ഞു. രചന മത്സരങ്ങളിലാണ് തുടക്കം. ട്രാൻസ്ജെൻഡർ വിഭാഗങ്ങളിലും മത്സരങ്ങൾ നടക്കും .
മുൻസിപ്പൽ സ്റ്റേഡിയത്തിലെ സുഗതകുമാരി നഗറാണ് പ്രധനവേദി. ഇതിനു പുറമെ കത്തോലിക്കേറ്റ് കോളേജിലും റോയൽ ഓഡിറ്റോറിയത്തിലും വേദികൾ ഉണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ കലോത്സവത്തിന് തുടകമാകും. നടി നവ്യാനായർ, മുൻ ദേശീയ ഫുട്ബോൾ താരം ഐഎം വിജയൻ, നടൻ ഉണ്ണി മുകുന്ദൻ എന്നിവർക്കൊപ്പം ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടാൻ സ്റ്റീഫൻ ദേവസിയുടെ സംഗീതവിരുന്നുമുണ്ട്. ഈ മാസം അഞ്ചിന് കലോത്സവം അവസാനിക്കും.