കേരളം
കൊവിഡ് വാക്സിന് ക്ഷാമം: എറണാകുളത്തും മെഗാ വാക്സിന് ക്യാമ്പുകള്‍ നിര്‍ത്തുന്നു
സംസ്ഥാനത്ത് കൊവിഡ് വാക്സിന് ക്ഷാമം രൂക്ഷമായതിനു പിന്നാലെ എറണാകുളം ജില്ലയിലും മെഗാ വാക്സിന് ക്യാമ്പുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആലോചന. ഞായറാഴ്ച മുതല്‍ വാക്സിനേഷന് ആശുപത്രികള്‍ വഴി മാത്രമാക്കാനാണ് തീരുമാനം.
നേരത്തെ വാക്സിന് ക്ഷാമത്തെ തുടര്‍ന്ന് മിക്ക ജില്ലകളിലും മെഗാ വാക്സിന് ക്യാമ്പുകള്‍ മുടങ്ങിയിരുന്നു. വെള്ളിയാഴ്ച രണ്ടുലക്ഷം ഡോസ് വാക്സിന് മാത്രമാണ് കേരളത്തിലെത്തിയത്. 50 ലക്ഷം ഡോസ് ആണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്