കേരളം
തൃശ്ശൂർ പൂരം സംബന്ധിച്ച് നാളെ വീണ്ടും യോഗം, കടുത്ത നിയന്ത്രണം പൂരം നടത്തിപ്പിന് തടസ്സമെന്ന് ദേവസ്വങ്ങൾ
തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ വീണ്ടു യോഗം ചേരും. തീരുമാനം നാളത്തെ യോഗത്തിൽ ഉണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. ഇന്ന് യോഗം ചേർന്ന് തീരുമാനങ്ങളാകാതെ പിരിയുകയായിരുന്നു.കടുത്ത നിയന്ത്രണം പൂരം നടത്തിപ്പിന് തടസ്സമെന്ന് ദേവസ്വങ്ങൾ യോഗത്തിൽ അറിയിച്ചു.
ഇതിന്റെ പശ്ചാത്തലത്തിൽ പാപ്പാന്മാരുടെ കൊവിഡ് ടെസ്റ്റിൽ ഇളവുണ്ടാകുക , ലക്ഷണമുള്ളവരെ മാത്രം പരിശോധിക്കുക തുടങ്ങിയ ആവശ്യം നാളെ പരിഗണച്ചേക്കും. അതേസമയം രണ്ട് ഡോസ് വാക്സിനേഷനിൽ ഇളവ് വേണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. ഇതിലും നാളെ തീരുമാനം ഉണ്ടായേക്കും.
അതേസമയം സർക്കാർ തൃശ്ശൂർ പൂരം അട്ടിമറിക്കാൻ ശ്രമമെന്ന വിമർശനവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത് എത്തിയിരുന്നു. സർക്കാർ മുന്നോട്ട് വെക്കുന്നത് ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകൾ. നിലവിൽ ചിലർ തയ്യാറാക്കുന്ന തിരക്കഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഡി.എം. ഒ ജനങ്ങളെ പേടിപ്പിക്കുകയാണെന്നും വിമർശനവുമായി പാറമേക്കാവ് ദേവസ്വം പറഞ്ഞു.
അതേ സമയം തൃശ്ശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗമ ആരംഭിച്ചു. ജില്ലാ കലക്ടറും കമ്മീഷണറും ദേവസ്വം ഭാരവാഹികളും ഓൺലൈൻ മുഖേന യോഗത്തിൽ പങ്കെടുക്കുക. കൊവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് വീണ്ടും യോഗം വിളിച്ചത്.