Connect with us

Kerala

നവജാത ശിശുവിന് വാക്‌സിൻ മാറി നൽകിയ സംഭവം; അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിർദേശം

കൊച്ചിയില്‍ നവജാത ശിശുവിന് വാക്‌സിൻ മാറി നൽകിയെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോ​ഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.ബുധനാഴ്ച ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കുട്ടിക്ക് വാക്സിൻ മാറി നൽകിയത്.

ബിസിജി കുത്തിവെപ്പെടുക്കാൻ കൊണ്ടു വന്ന കുഞ്ഞിന് നൽകിയത് ആറ് ആഴ്ചയ്ക്കു ശേഷം നൽകേണ്ട കുത്തിവയ്പ്പാണ്. വാക്സിൻ മാറി നൽകിയെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കൾ ആരോ​ഗ്യമന്ത്രിക്കും ജില്ലാ കലക്ടർക്കതും പരാതി നൽകിയിരുന്നു. ഇതിൽ എളമക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. വാക്‌സിൻ മാറിയാണ് നൽകിയതെന്ന് പ്രാഥമിക കേന്ദ്രത്തിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു.

Advertisement