കേരളം
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിന് അനുമതി
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിന് അനുമതി നല്കാന് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുന്ന തീരുമാനം.
ആരോഗ്യവകുപ്പിന് കീഴിലുള്ള ജനറല്‍ ജില്ലാ ആശുപത്രികളിലാണ് ഇവര്‍ക്ക് ഇന്റേണ്‍ഷിപ്പ് അനുവദിക്കുക. ഈ ആശുപത്രികളിലെ പോസ്റ്റ്മോര്‍ട്ടം കാണുന്നതിനും ഇവര്‍ക്ക് അനുമതിയുണ്ടാകും. നിശ്ചിത ഫീസ് അടച്ച് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പ് മാര്‍ഗരേഖ തയ്യാറാക്കി കഴിഞ്ഞു.
മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു വര്‍ഷത്തേയ്ക്കുള്ള ഇന്റേണ്‍ഷിപ്പിന് അനുമതി നല്‍കുക.