കേരളം
യന്ത്രത്തകരാര്‍ : തിരുവനന്തപുരത്ത് ഷാര്‍ജ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറക്കി. വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ഇന്ധനചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതാണ് അടിയന്തര ലാന്‍ഡിംഗിന് കാരണമെന്നാണ് സൂചന. നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
അഗ്നിശമന സേനാംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.