കേരളം
എം.ബി. രാജേഷിന്‍റെ ഭാര്യയുടെ നിയമനം: വിജിലന്‍സില്‍ പരാതി
മുന്‍ എംപിയും സിപിഎം നേതാവുമായ എം.ബി. രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുെ സംസ്‌കൃത സര്‍വ്വകലാശാലയില്‍ മലയാളം അസിസ്റ്റന്‍റ് പ്രൊഫസറായി പ്രവേശനം ലഭ്യമാക്കിയതില്‍ ക്രമക്കേടുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്ബയിന്‍ കമ്മിറ്റി വിജിലന്‍സില്‍ പരാതി നല്‍കി.
വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ഈ നിയമനം സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭാര്യ നിനിത കണിച്ചേരിയെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലും അഭിമുഖത്തിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കി നിയമനം നല്‍കിയതിലും ക്രമക്കേടുണ്ടെന്നാണ് പരാതി. യുജിസി നിയമപ്രകാരം അഭിമുഖത്തിന് അര്‍ഹയാകാന്‍ 60 മാര്‍ക്ക് വേണം. മറ്റ് പല ഉദ്യോഗാര്‍ത്ഥികള്‍ക്കും 60ല്‍ കൂടുതല്‍ മാര്‍ക്കുണ്ടായിരുന്നു. നിനിതയ്ക്ക് 60 മാര്‍ക്ക് ലഭിക്കാന്‍ വേണ്ട അക്കാദമിക യോഗ്യതകളില്ലെന്ന് പറയപ്പെടുന്നു. യുജിസി അംഗീകരിച്ച പ്രസിദ്ധീകരണങ്ങളോ അധ്യാപന പരിചയമോ ഇല്ലാത്ത ഉദ്യോഗാര്‍ത്ഥിയെ എങ്ങിനെയാണ് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് പരാതി.
ഇന്‍റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന രണ്ട്ഹിന്ദി അധ്യാപകര്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയതോടെയാണ് നിനിത റാങ്ക് ലിസ്റ്റില്‍ മുന്നിലേക്ക് വന്നതെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്ബയിന്‍ കമ്മിറ്റി പരാതിയില്‍ പറയുന്നു. ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന മലയാളം വിദഗ്ധരായ മൂന്ന് പേരും നിനിതയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് മറ്റ് വിദ്യാര്‍ത്ഥിനിക്ക് നല്‍കിയതായി പറയുന്നു.
ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ആകെ ഏഴംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ മലയാളം ഭാഷാവിദഗ്ധരായ മൂന്ന് പേരും നിനിതയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ട് ഹിന്ദി ഭാഷാ വിദഗ്ധര്‍ നല്‍കിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് നിനിത റാങ്ക് ലിസ്റ്റില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. മറ്റ് അംഗങ്ങളായ മലയാളം വകുപ്പുമേധാവിയും ചാന്‍സലറുടെ നോമിനിയും ഡീനും നിനിതയെ പിന്തുണച്ചിരുന്നുവെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്ബയിന്‍ കമ്മിറ്റി ആരോപിക്കുന്നു. ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നെങ്കിലും വിസി മാര്‍ക്ക് ഇട്ടിട്ടില്ല. മലയാളം അസിസ്റ്ററന്‍റ് പ്രൊഫസറുടെ യോഗ്യത നിശ്ചയിക്കാന്‍ മലയാളം അധ്യാപകരാണോ അതോ ഹിന്ദി വിദഗ്ധരാണോ കൂടുതല്‍ യോഗ്യരെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്ബയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ഖാനും ചോദിച്ചു.
പുറത്തുനിന്നെത്തിയ മലയാളം ഭാഷാവിദഗ്ധരേക്കാള്‍ കൂടുതല്‍ മാര്‍ക്ക് സംസ്‌കൃത സര്‍വ്വകലാശാലയിലെ രണ്ട് ഹിന്ദി അധ്യാപകരെക്കൊണ്ട് കൊടുപ്പിച്ചാണ് നിനിതയെ തിരഞ്ഞെടുക്കാന്‍ യോഗ്യയാക്കിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്ബയിന്‍ കമ്മിറ്റി പറഞ്ഞു.
കലിക്കറ്റ് യൂണിവേഴ്‌സിറ്റി വകുപ്പ് മേധാവി ഉമ്മര്‍ തറമേല്‍ ഉദ്യോഗാര്‍ത്ഥിക്കു നല്‍കിയ സ്വഭാവസര്‍ട്ടിഫിക്കറ്റും വിസിയ്ക്ക് രഹസ്യമായി നല്‍കിയ വിജോജനക്കുറിപ്പും എങ്ങനെ രാജേഷിന് ലഭിച്ചുവെന്ന് വിസി തന്നെ വെളിപ്പെടുത്തണമെന്നും സവ് യൂണിവേഴ്‌സിറ്റി കാമ്ബയിന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.