കേരളം
സൗഹൃദ ദിനത്തിൽ മലയാള മനോരമയ്ക്ക് ആശംസകളുമായി മാതൃഭൂമി
സൗഹൃദ ദിനത്തിൽ മലയാള മനോരമ ദിനപത്രത്തിന് സൗഹൃദ ദിനാശംസകള്‍ നേര്‍ന്ന് മാതൃഭൂമി ദിനപത്രം. മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെയാണ് മനോരമക്ക് സൗഹൃദ ദിനാശംസകള്‍ നേര്‍ന്നിട്ടുള്ളത്.പ്രിയപ്പെട്ട മനോരമയ്ക്ക് സ്‌നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍ എന്നാണ് എഴുതിയിരിക്കുന്നത്. സൗഹൃദ ദിനത്തില്‍ ആളുകള്‍ പരസ്പരം സൗഹൃദ ദിനം ആശംസിക്കുന്ന അവസരത്തിലാണ് മലയാളത്തിലെ മുഖ്യധാര പത്രങ്ങളും ചര്‍ച്ചയായി മാറിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് മാതൃഭൂമിയുടെ ആദ്യ പേജ് പങ്കുവെച്ചിരിക്കുന്നത്. ഈ സൗഹൃദ ദിനത്തിലെങ്കിലും മാതൃഭൂമിയും മനോരമയും ഒന്നായി എന്നാണ് ചിലരുടെ കമന്റുകള്‍. ഈ ആശംസയില്‍ ഒരു നിഗൂഢ പ്രണയം അടങ്ങിയിരിക്കുന്നുവെന്നും ചിലര്‍ പറയുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ദിനപത്രമാണ് മനോരമ. രണ്ടം സ്ഥാനത്ത് മാതൃഭൂമിയാണ്.
സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട് 1923 മാര്‍ച്ച് 18-ന് ജന്മമെടുത്ത പത്രമാണ് മാതൃഭൂമി. സ്വാതന്ത്ര്യസമരസേനാനികളില്‍ പ്രമുഖനായ കെ.പി. കേശവമേനോന്‍ ആയിരുന്നു ആദ്യ പത്രാധിപര്‍. കോട്ടയം സി.എം.എസ് ഹൈസ്‌കൂളില്‍ അസിസ്റ്റന്റ് മലയാളം മുന്‍ഷിയായി പ്രവര്‍ത്തിച്ചിരുന്ന കണ്ടത്തില്‍ വറുഗീസ് മാപ്പിളയാണ് മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപകന്‍.