Connect with us

കേരളം

പാചകവാതക വിലയിൽ വൻ വർധനവ്

Published

on

സാധാരണ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി പാചകവാതക വില കേന്ദ്രം വീണ്ടുംകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ പുതിയ വില 1,110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിപ്പിച്ചു. 2124 രൂപയാണ് പുതിയ വില. നേരത്തെ 1773 രൂപയായിരുന്നു.

വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. എട്ടു വർഷത്തിനിടെ മോദി സർക്കാർ വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വർധിപ്പിച്ചത്‌ 160 ശതമാനമാണ്. ഗാർഹിക സിലിൻഡറിന് 2014ൽ 410 രൂപയായിരുന്നു. ഇപ്പോൾ 1110രൂപയായി. അതോടൊപ്പം പാചകവാതകത്തിനുള്ള സബ്‌സിഡി കിട്ടാതായിട്ട്‌ രണ്ടു വർഷമായി.

2013 ജൂണിലാണ്‌ പാചകവാതക സബ്‌സിഡി ബാങ്ക്‌ അക്കൗണ്ട്‌ വഴി വിതരണം ചെയ്യുന്ന പദ്ധതിക്ക്‌ കേന്ദ്രം തുടക്കമിട്ടത്‌. 2015ൽ രാജ്യത്താകമാനം നടപ്പാക്കി. വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർക്ക്‌ ആധാർ ലിങ്ക്‌ ചെയ്‌ത ബാങ്ക്‌ അക്കൗണ്ട്‌ നിർബന്ധമാക്കി. അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ പണം വരുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ സബ്‌സിഡിയുമില്ല; പണവുമില്ല.

കൂടാതെ അടുക്കള പൂട്ടേണ്ട സ്ഥിതിയുമാണ്. വാണിജ്യ സിലിണ്ടറിനുള്ള വില വർധന ചെറുകിട ഹോട്ടലുകൾ,ബേക്കറികൾ, തട്ടുകടകൾ, കുടുംബശ്രീ നടത്തുന്ന ഹോട്ടലുകൾ എന്നിവയെ രൂക്ഷമായി ബാധിക്കും. 14.2 കിലോ ഗാർഹിക സിലിൻഡറിന് 2014ൽ 410 രൂപയായിരുന്നു. ഇപ്പോൾ 1050 രൂപ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം3 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം3 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം5 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം5 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

കേരളം6 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version