Connect with us

Kerala

പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം; 4 കടകള്‍ കത്തിനശിച്ചു

Published

on

‍പത്തനംതിട്ട നഗരമധ്യത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. എവണ്‍ ചിപ്‌സ് എന്ന കടയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തീ സമീപത്തെകടകളിലേക്കും തീപടര്‍ന്നു. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

ബേറിയുടെ പാചകപുരയില്‍ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് ണ്ടറുകള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. പത്തനംതിട്ട മുന്‍സിപ്പല്‍ കോംപ്ലക്‌സിന് എതിര്‍വശത്തുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്. രണ്ട് ബേക്കറികള്‍, ഒരു ചെരുപ്പ് കട, ഒരു മൊബൈല്‍ ഷോപ്പ് എന്നിവ പൂര്‍ണമായി കത്തിനശിച്ചു.

ഒരാള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അയാളെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement
Continue Reading