കേരളം
വൻ വ്യാജ മദ്യവേട്ട; വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ ആൾ പിടിയിൽ
ആലപ്പുഴ ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട. വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാളെ എക്സൈസ് സംഘം പിടികൂടി. സുധീന്ദ്ര ലാൽ എന്ന ആളാണ് എക്സൈസിന്റെ പിടിയിലായത. അര ലിറ്ററിൻ്റെ ആയിരത്തിലേറെ കുപ്പി വ്യാജ മദ്യവും പിടിച്ചെടുത്തു. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്ന് പിടികൂടി. കഴിഞ്ഞ ഒന്നര വർഷമായി വീട്ടിൽ വ്യാജ മദ്യ യൂണിറ്റ് നടത്തുകയായിരുന്നു സുധീന്ദ്ര ലാൽ.
വീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ മദ്യ നിർമാണം. ബോട്ട്ലിംഗ് യൂണിറ്റടക്കം സജീകരിച്ചിരുന്നു. ഇന്ന് രാവില നടത്തിയ റെയ്ഡിലാണ് വ്യാജ മദ്യം പിടികൂടിയത്. സംഭവസ്ഥലത്ത് നിന്ന് എക്സൈസ് കമ്മീഷണറുടെ ഒപ്പുള്ള വ്യാജ മുദ്രകളും ലേബലുകളുമാണ് പിടിച്ചെടുത്തത്. വാടക വീടെടുത്ത് മദ്യ നിർമാണം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.