Connect with us

കേരളം

സർക്കാർ പരീക്ഷണം നടത്തുന്നത് കുഞ്ഞുങ്ങളെവെച്ച്; സ്കൂൾ മാനേജ്മെന്റുകൾ

Published

on

Untitled design 2021 07 21T113106.606

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെയെന്ന് കേരള അം​ഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ. ഒരു ഡോസ് വാക്സിൻ പോലും ലഭിക്കാത്ത കുട്ടികളാണ് സ്കൂളുകളിലേക്ക് എത്തുന്നതെന്ന് കെആർഎസ്എംഎ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് 72 ലക്ഷം കുട്ടികൾ നവംബർ ഒന്നോടുകൂടി നിരത്തുകളിലേക്ക് ഇറങ്ങുകയാണ്. സ്കൂളുകളിലേക്കുള്ള അവരുടെ പ്രയാണം ആരംഭിക്കുകയാണ്. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ എടുത്തിരിക്കുന്ന നിലപാടുകൾക്കെതിരെ പരക്കെ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോൾ.

കോവിഡ് രോഗശമനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഏറിയ അവസ്ഥയിൽ തന്നെയാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങൾ അവരുടെ ആവലാതികൾ സോഷ്യൽ മീഡിയയിലൂടെയും ദൃശ്യ പത്രമാധ്യമങ്ങളിലൂടെയും അറിയിച്ചുകൊണ്ടിരിക്കുന്നത്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് യാതൊരു ചർച്ചയും കൂടാതെ ഏകപക്ഷീയമായി വിദഗ്ദ്ധ സമിതിയുടെ ഉപദേശം മുഖ്യമന്ത്രിയാണ് പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നത്. എന്നാൽ ഈ പ്രഖ്യാപനം തങ്ങൾ നേരത്തെ അറിഞ്ഞിരുന്നില്ല എന്നുള്ള പ്രതിഷേധം പൊതു മാധ്യമങ്ങളിലൂടെ വിദ്യാഭ്യാസമന്ത്രിയും ആരോഗ്യമന്ത്രിയും ഞെട്ടലോടെ അറിയിക്കുകയും ചെയ്തു. കോളേജുകൾ എല്ലാം തന്നെ വരുന്ന ദിവസങ്ങളിൽ ആരംഭിക്കും. എന്നാൽ ഇവയിൽ നിന്നും വ്യത്യസ്തമായി സ്കൂളുകൾക്കുള്ള പ്രത്യേകത കുട്ടികൾ പതിനെട്ടുവയസിൽ താഴെയുള്ളവരാണ് എന്നാണ്.

കേരളത്തിൽ പതിനെട്ടു വയസിനു താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിനേഷൻ നൽകിയിട്ടില്ല. ഇത്തരം ഒരു സാഹചര്യം നിലനിൽക്കുമ്പോഴാണ് സ്കൂളുകൾ തുറക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപന പ്രകാരം ആദ്യം 10,11,12 ക്ലാസ്സുകളും ഒന്ന് മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളും നവംബർ ഒന്നുമുതൽ ആരംഭിക്കും എന്നാണ്. നവംബർ ഒന്ന് മുതൽ ഇത്തരത്തിൽ ക്ലാസുകൾ ആരംഭിച്ചാൽ ഉണ്ടാകാൻ പോകുന്നത് ഒരു വലിയ കോവിഡ് വ്യാപനമായിരിക്കും. 10,11,12 ക്ലാസ്സുകളിലെ കുട്ടികളെ ഒരു പരിധിവരെ സാമൂഹ്യ അകലം പാലിപ്പിക്കാനും മറ്റു പ്രോട്ടോകോളുകൾ അനുസരിച്ച് കൊണ്ട് പോകാനും സാധിക്കും. എന്നാൽ കൊച്ചു കുട്ടികളുടെ കാര്യത്തിൽ ഇത് അധ്യാപകർക്ക് വലിയ ഒരു വെല്ലുവിളി തന്നെയാണ് ഉയർത്തുന്നത്. 8,9 ക്ലാസുകൾ 15 ദിവസങ്ങൾക്കു ശേഷം ആരംഭിക്കും എന്നാണ് നിലവിലെ അറിയിപ്പ്. കഴിഞ്ഞ രണ്ടു വർഷക്കാലമായി സ്കൂളുകൾ കാണാത്ത കുട്ടികളാണ് സ്കൂളിന്റെ പടി കടന്നെത്താൻ പോകുന്നത്.

സ്കൂളുകളിൽ ഇരുന്ന് ഒരു പരിചയവുമില്ലാത്ത കൊച്ചു കുട്ടികൾ ആണ് ഒന്നാം ക്ലാസ്സുകളിൽ എത്താൻ പോകുന്നത്. സുരക്ഷിതമായ ഗൃഹാന്തരീക്ഷത്തിൽ അച്ഛനമ്മമാരോടൊപ്പം കളിച്ചുല്ലസിച്ചു നടന്ന കുട്ടികൾ വല്ലപ്പോഴും മാത്രമായിരുന്നു ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുത്തിരുന്നത്. അവർക്ക് പഠനം ഒരു ഭാരമേ ആയിരുന്നില്ല. എന്നാൽ സാഹചര്യം മാറാൻ പോകുകയാണ്. അച്ഛനമ്മമാരിൽ നിന്നും സ്കൂളുകളിലേക്ക് പറിച്ചു നടാൻ പോകുമ്പോൾ സംഭവിക്കാൻ പോകുന്നത് മുൻപ് നടന്നിരുന്നതുപോലെ കരച്ചിലുകളുടെ ഒരു ഘോഷയാത്ര തന്നെയായിരിക്കും. ഇത്തരത്തിൽ ഒരു സാഹചര്യം നിലനിൽക്കുമ്പോൾ മാസ്ക് ധരിപ്പിച്ചും സാമൂഹ്യ അകലം പാലിച്ചും മുന്നോട്ടു കൊണ്ട് പോകാൻ അധ്യാപകർക്ക് വളരെ ബുദ്ധിമുട്ട് തന്നെയായിരിക്കും.

ഗവണ്മെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ ഒരു ക്ലാസ്സിൽ ഒരു അധ്യാപിക എന്ന നിലയിലാണ് ക്ലാസുകൾ നടത്തിയിരുന്നത്. ഇപ്പോൾ ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കുറക്കുമ്പോൾ ക്ലാസുകൾ രണ്ടായി വിഭജിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ അധ്യാപകരുടെ എണ്ണവും കൂട്ടേണ്ട സാഹചര്യമാണ് കാണുന്നത്. സ്കൂളുകളിൽ വരാൻ കഴിയാത്ത കുട്ടികൾക്ക് വീണ്ടും ഓൺലൈൻ ക്ലാസുകൾ നടത്തുന്നതും വലിയ ഒരു പ്രശ്നമായി തന്നെ മാറാൻ പോകുന്നു. അധ്യാപകർ രാവിലെ മുതൽ സ്കൂളിലും ഉച്ച കഴിഞ്ഞ സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസും നടത്തുന്നത് കുട്ടികളെക്കാൾ കൂടുതൽ തലവേദന നൽകാൻ പോകുന്നത് അധ്യാപകർക്കായിരിക്കും.

വീടിന്റെ അന്തരീക്ഷം വിട്ട് എത്തുന്ന കുട്ടികളോട് വളരെ സാമീപ്യത്തോടെ പെരുമാറേണ്ടി വരുമ്പോൾ സാമൂഹ്യ അകലം കാറ്റിൽ പറത്തേണ്ടി വരും എന്നത് മറ്റൊരു പ്രശ്നമാണ്. ഇത് കോവിഡിന്റെ വ്യാപനത്തിന് കാരണമാകുന്നു. കുട്ടികൾക്ക് അവർ പണ്ടെടുത്ത ഏതെങ്കിലും വാക്‌സിനേഷൻ രക്ഷകരായി നിൽക്കുമെങ്കിലും ഇവർ ഒരു പക്ഷെ രോഗവാഹകരായി മാറാൻ സാധ്യതയുണ്ട്. ഇവർ മുഖേന സ്കൂളിലെ അധ്യാപകർക്കും അനധ്യാപകർക്കും മാത്രമല്ല, വീട്ടിൽ താമസിക്കുന്ന വയോധികർക്കും രോഗവ്യാപനം ഉണ്ടാവും.

ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികളെ ഒരു ബെഞ്ചിൽ ഒരു മണിക്കൂറിൽ കൂടുതൽ പിടിച്ചിരുത്തുക എന്നത് വളരെ ദുസ്സഹമായ കാര്യമാണ്. ഇവരുടെ കുസൃതികൾക്കിടയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും കൂടെ അധ്യാപനം നടത്തുകയും വളരെ ബുദ്ധിമുട്ടാണ്. പരീക്ഷക്ക് വരുന്ന ജാഗ്രതയിൽ റെഗുലർ ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധ്യമല്ല എന്നത് സാധരണ ബുദ്ധിക്ക് ബോധ്യമാകുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രോട്ടോകോളുകൾ പാലിക്കാൻ എത്രത്തോളം സാധ്യമാകും എന്നത് കണ്ടു തന്നെ അറിയേണ്ടി വരും. പഠന സാമഗ്രികൾ പരസ്പരം, കൈമാറും. ക്ലാസ്സ്മുറികൾക്കു വെളിയിൽ ഈ പ്രോട്ടോകോളുകൾ പാലിക്കുമെന്നതിൽ ഒരു ഉറപ്പും സ്കൂളുകൾക്കോ അധ്യാപകർക്കോ നൽകാൻ സാധിക്കില്ല എന്നുള്ളത് യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുന്ന ആർക്കും മനസിലാകുന്ന ഒന്നാണ്.

37 ലക്ഷം കുട്ടികളാണ് സ്കൂളുകളിൽ പഠിക്കുന്നത്. ഇവർ സ്കൂളുകളിലേക്ക് എത്തുമ്പോഴുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് നിരത്തുകൾ സജീവമാകാൻ പോകുന്നത്. നിരത്തിലിറങ്ങുന്ന വാഹനങ്ങൾ ട്രാഫിക് ബ്ലോക്കുകൾ സൃഷ്ടിക്കും. ഇതെല്ലം ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ വേണമോ വേണ്ടയോ എന്നത് സർക്കാർ പുനഃപരിശോധിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. അധ്യാപക, അനധ്യാപക സംഘടനകളുമായോ, വിദ്യാർത്ഥി സംഘടനകളുമായോ, മാനേജ്മെന്റുകളുമായോ ഇത്തരത്തിലുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടില്ല. ഇത് വളരെ ബുദ്ധിമുട്ടുകളിലേക്ക് നയിക്കും എന്നതിൽ ഒരു സംശയവുമില്ല. സ്കൂൾ തുറക്കാൻ പോകുന്നത് വളരെ വലിയ രോഗ വ്യാപനത്തിലേക്കാണ് സംസ്ഥാനത്തെ നയിക്കാൻ പോകുന്നത് എന്നതിൽ ഒരു സംശയവും ഇല്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ എസ് എസ് എൽ സി – പ്ലസ്ടു പരീക്ഷകൾ നന്നായി നടത്തി എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും പരീക്ഷാ ഹാളിലെത്തി മടങ്ങിയ പല കുട്ടികൾക്കും കോവിഡ് വ്യാപനമുണ്ടായി എന്നത് വസ്തുതയാണെന്നും മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം സർക്കാർ ബോധപൂർവം മറച്ചുവെക്കുകയായിരുന്നു എന്നും ഇവർ ആരോപിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ