കേരളം
മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവിനെ കൊന്ന സംഭവം; രണ്ട് പേര് കസ്റ്റഡിയില്‍
എറണാകുളം ആലങ്ങാട് മർദ്ദനത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ച സംഭവം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലങ്ങാട് സ്വദേശികളായ നിധിൻ, തൗഫീഖ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇരുവരും അച്ഛൻ വിമൽ കുമാറിനെ മർദ്ദിച്ചത്.
ആലങ്ങാട് സ്വദേശികളായ നിധിനും തൗഫീഖുമാണ് വിമല്‍ കുമാരിന്റെ മകൻ രോഹിനെ മര്‍ദ്ദിച്ചത്. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്ന് രോഹിൻ പറയുന്നു. കുഴഞ്ഞ് വീണ വിമല്‍കുമാറിനെ ഉടൻ തന്നെ പറവൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമല്‍ കുമാറിന് നേരത്തെ അസുഖമൊന്നുമില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. വര്‍ക്ക് ഷോപ്പ് ജീവനക്കാനരായിരുന്നു അമ്പത്തിനാലുകാരനായ വിമല്‍കുമാര്‍.ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടുമക്കളുമുണ്ട്.
അതേസമയം, ആലങ്ങാട് പ്രദേശത്ത് അടുത്തകാലത്തായി മദ്യ-മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനം കൂടിവരികയാണ്.ഇതു സംബന്ധിച്ച് നിരവധി തവണ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.