Connect with us

ദേശീയം

കോണ്‍ഗ്രസിന് ഇനി പുതുനേതൃത്വം; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം

Published

on

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയിച്ചു. 6825 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഖാര്‍ഗെയുടെ വിജയം. ആകെ പോള്‍ ചെയ്തതില്‍ 7897 വോട്ടുകളാണ് ഖാര്‍ഗെ നേടിയത്. എതിരാളിയായ ശശി തരൂര്‍ 1072 വോട്ടുകള്‍ നേടി. 416 വോട്ടുകള്‍ അസാധുവായി.

തോല്‍വി സമ്മതിച്ച ശശി തരൂര്‍ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ആരംഭിച്ചതായി പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഇനി ഒന്നിച്ച് മുന്നേറാമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയിലെ പരമാധികാരി ഇനി ഖാര്‍ഗെയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ ഇനി ഖാര്‍ഗെ കൈക്കൊള്ളും. താന്‍ ഇനി ഖാര്‍ഗെയോട് റിപ്പോര്‍ട്ട് ചെയ്യും. തന്റെ റോള്‍ എന്തെന്ന് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

രണ്ടു പതിറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരു അധ്യക്ഷനെത്തുന്നത്. സീതാറാം കേസരിയാണ് ഏറ്റവുമൊടുവില്‍ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും പ്രസിഡന്റായത്. ഇതിന് ശേഷം സോണിയയും രാഹുല്‍ ഗാന്ധിയും കഴിഞ്ഞ 24 വര്‍ഷമായി കോണ്‍ഗ്രസ് പ്രസിഡന്റ് പദം കയ്യാളുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം4 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം20 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം20 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം22 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version