കേരളം
ക്ലിഫ് ഹൗസിന് മുന്നിൽ മഹിള മോർച്ച പ്രതിഷേധം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിന് മുന്നിൽ കറുത്ത വസ്ത്രം ധരിച്ച് മഹിളാ മോർച്ചയുടെ പ്രതിഷേധം. പ്രതിഷേധിച്ച മഹിള മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കറുത്ത സാരിയുടുത്തായിരുന്നു മഹിള മോർച്ച പ്രവർത്തകരുടെ പ്രതിഷേധം.
മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന സമയത്തായിരുന്നു പ്രതിഷേധം. 10 ലധികം മഹിളാ മോർച്ച പ്രവർത്തകരെ പൊലൂസ് അറസ്റ്റ് ചെയ്ത് നീക്കി. ക്ലിഫ് ഹൗസ് പരിസരത്ത് പല വഴികളിലായി നിന്ന പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തലസ്ഥാനത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്നും മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ യാത്രാ വഴികളില്‍ കൂടുതൽ പൊലീസിനെ വിന്യസിച്ചു. സുരക്ഷാ ചുമതല തിരുവനന്തപുരം റൂറൽ എസ് പിക്കാണ്. വിളപ്പിൽശാലയിലെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. പാർട്ടി പരിപാടിയായതിനാൽ വിലക്കെന്നാണ് വിശദീകരണം.